ഭർതൃമാതാവ്​ കൊല്ലപ്പെട്ട സംഭവത്തിൽ യുവതി റിമാൻഡിൽ

തിരുവല്ല: കുടുംബ വഴക്കിനെത്തുടർന്ന് നിരണം കൊമ്പങ്കേരി 12ാം വാർഡിൽ പ്ലാംപറമ്പിൽ വീട്ടിൽ കുഞ്ഞൂഞ്ഞമ്മ ചാക്കോ (66) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ മരുമകൾ ലിൻസിയെ (24) റിമാൻഡ്​ ചെയ്തു. ലിൻസിയെ തിങ്കളാഴ്ച രാത്രി പത്തനംതിട്ട വനിത ​പൊലീസ് സ്​റ്റേഷനിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്​ച വൈകീട്ട്​ മൂന്നോടെ പുളിക്കീഴ് ​സ്‌റ്റേഷനിൽ എത്തിച്ച ഇവരെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക്​ ശേഷമാണ്​ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്​. തിങ്കളാഴ്ച രാത്രി എ​ട്ടോടെ ആയിരുന്നു കൊലപാതകം. ലിൻസിയും ഭർത്താവ് ബിജിയുമായി കിടപ്പുമുറിയിലുണ്ടായ വാക്കേറ്റത്തിനും സംഘർഷത്തിനുമിടയിൽ തടസ്സം പിടിക്കാനെത്തിയ കുഞ്ഞൂഞ്ഞമ്മയുടെ മുതുകിൽ ലിൻസി കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു. ലിൻസിയെ തടയുന്നതിനിടെ ഭർത്താവ് ബിജിയുടെ ഇടതുകൈക്കും കുത്തേറ്റു. നിലത്തുവീണ കുഞ്ഞൂഞ്ഞമ്മ സംഭവസ്ഥലത്തുതന്നെ മരിച്ചു. ജില്ല ​പൊലീസ് മേധാവി കെ.ജി. സൈമൺ തെളിവെടുപ്പി​ൻെറ ഭാഗമായി കൊല നടന്ന വീട്ടിൽ ചൊവ്വാഴ്​ച രാവിലെ പത്തരയോടെ എത്തിയിരുന്നു. ptg__LINSY.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.