ദുരന്തത്തില്‍ മരിച്ചവർക്ക്​ ആദരാഞ്​ജലി അര്‍പ്പിച്ച് മൂന്നാര്‍

മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍പെട്ട് മരിച്ചവർക്ക്​ അനുശോചനമർപ്പിച്ച്​ മൂന്നാര്‍ നിശ്ചലമായി. വ്യാപാര സംഘടനകളുടെ നേതൃത്വത്തില്‍ കടകള്‍ അടച്ച് അനുശോചിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അനുശോചനം നാട്ടുകാർ ഒന്നടങ്കം ഏറ്റെടുത്തതോടെ ഹര്‍ത്താലിന് സമാനമായ അവസ്ഥയായി. രാവിലെ മുതല്‍ കടകള്‍ അടിച്ചിട്ടിരുന്നു. ഓട്ടോയും ഇരുചക്രവാഹനവുമുള്‍പ്പെടെ നിരത്തിലിറങ്ങാതിരുന്നപ്പോള്‍ ടൗണ്‍ നിശ്ചലമായി. പെട്രോള്‍ പമ്പ്, മെഡിക്കല്‍ സ്​റ്റോര്‍ എന്നിവ മാത്രമാണ് പ്രവര്‍ത്തിച്ചത്. രാവിലെ മൂന്നാര്‍ ടൗണില്‍ വ്യാപാരികളുടെ നേതൃത്വത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ക്കു മുന്നില്‍ തിരി തെളിച്ച് പുഷ്പങ്ങൾ അര്‍പ്പിച്ചു. കടയുടമകളുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ മൂന്നാര്‍ ടൗണിൽ മൗനജാഥ നടത്തി. വ്യാപാരിനേതാക്കള്‍ പെട്ടിമുടിയിലെ ദുരന്തസ്ഥലത്തെത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.