നിർമാണത്തിനു പിന്നാലെ വള്ളിക്കോട്-വകയാർ റോഡ് തകർന്നു

വി. കോട്ടയം: ബി.എം ആൻഡ്​ ബി.സി നിലവാരത്തിൽ പണിത വള്ളിക്കോട്-വകയാർ റോഡ് ഒരുമാസം തികയുംമുമ്പ്​ പൊളിഞ്ഞു. പല സ്ഥലത്തും വലിയ കുഴികൾ രൂപപ്പെട്ട് അപകടങ്ങൾ പതിവായി. കൊച്ചാലുംമൂട് മുതൽ എൻ.എസ്.എസ് ഹൈസ്കൂൾ ജങ്​ഷൻ വരെ 11 വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. പലതവണ അധികാരികളുടെയും കരാറുകാര​ൻെറയും ശ്രദ്ധയിൽപെടുത്തിയിട്ടും അറ്റകുറ്റപ്പണി നടത്താൻ നടപടി ഉണ്ടായില്ല. സ്ഥിരമായി അപകടം ഉണ്ടാകുന്ന കൂരല്ലൂർപടി ജങ്​ഷനിൽ വാഴനട്ട് കോൺഗ്രസ് വി. കോട്ടയം മേഖല പ്രതിഷേധിച്ചു. ​േബ്ലാക്ക് ജനറൽ സെക്രട്ടറി ജോസ് പനച്ചക്കൽ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ്‌ ജില്ല സെക്രട്ടറി പ്രസീത രഘു, ജോയ്കുട്ടി, ജോൺസൻ കല്ലേലിക്കുഴി, സി.എം. ജോയ്, റോയ് തോമസ്, അനിയൻകുഞ്ഞ്, മനേഷ് തങ്കച്ചൻ, അഖിൽ, ആൽവിൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.