Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിർമാണത്തിനു പിന്നാലെ...

നിർമാണത്തിനു പിന്നാലെ വള്ളിക്കോട്-വകയാർ റോഡ് തകർന്നു

text_fields
bookmark_border
വി. കോട്ടയം: ബി.എം ആൻഡ്​ ബി.സി നിലവാരത്തിൽ പണിത വള്ളിക്കോട്-വകയാർ റോഡ് ഒരുമാസം തികയുംമുമ്പ്​ പൊളിഞ്ഞു. പല സ്ഥലത്തും വലിയ കുഴികൾ രൂപപ്പെട്ട് അപകടങ്ങൾ പതിവായി. കൊച്ചാലുംമൂട് മുതൽ എൻ.എസ്.എസ് ഹൈസ്കൂൾ ജങ്​ഷൻ വരെ 11 വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. പലതവണ അധികാരികളുടെയും കരാറുകാര​ൻെറയും ശ്രദ്ധയിൽപെടുത്തിയിട്ടും അറ്റകുറ്റപ്പണി നടത്താൻ നടപടി ഉണ്ടായില്ല. സ്ഥിരമായി അപകടം ഉണ്ടാകുന്ന കൂരല്ലൂർപടി ജങ്​ഷനിൽ വാഴനട്ട് കോൺഗ്രസ് വി. കോട്ടയം മേഖല പ്രതിഷേധിച്ചു. ​േബ്ലാക്ക് ജനറൽ സെക്രട്ടറി ജോസ് പനച്ചക്കൽ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ്‌ ജില്ല സെക്രട്ടറി പ്രസീത രഘു, ജോയ്കുട്ടി, ജോൺസൻ കല്ലേലിക്കുഴി, സി.എം. ജോയ്, റോയ് തോമസ്, അനിയൻകുഞ്ഞ്, മനേഷ് തങ്കച്ചൻ, അഖിൽ, ആൽവിൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story