സ്വർണത്തൊഴിലാളികളുടെ കലക്ടറേറ്റ് ധർണ നാളെ

must- കോട്ടയം: ആഭരണ നിർമാണ തൊഴിലാളി ബോർഡിനെ പീടികത്തൊഴിലാളി ബോർഡിൽ ലയിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ബുധനാഴ്ച കലട്റേറ്റ് ധർണ നടത്തുമെന്ന് ഓൾ കേരള ഗോൾഡ് വർക്കേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി അറിയിച്ചു. വഞ്ചനാദിനമാചരിച്ച് ബുധനാഴ്ച സംസ്ഥാനത്ത് സ്വർണത്തൊഴിലാളികൾ പണിമുടക്കും. കലക്ടറേറ്റിനു മുന്നിൽ ധർണ രാവിലെ 10ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് ശെൽവരാജൻ അധ്യക്ഷതവഹിച്ചു. സംസ്ഥാനസമിതിയംഗം എ.എൻ. രാജപ്പൻ, ജില്ല സെക്രട്ടറി കെ.ജി. നടരാജൻ, അജിത്, കെ.ബി. കണ്ണൻ, എം.എ. സുനിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.