ജാതിപ്പേര്​ വിളിച്ച് ആക്ഷേപം: വിവരാവകാശ പ്രവർത്തകൻ റിമാൻഡിൽ

കാഞ്ഞിരപ്പള്ളി: വില്ലേജ് ഓഫിസില്‍കയറി ജീവനക്കാരെ ജാതിപ്പേരുവിളിച്ച്​ സംഘര്‍ഷമുണ്ടാക്കിയ വിവരാവകാശ പ്രവര്‍ത്തകന്‍ റിമാന്‍ഡിൽ. പുഞ്ചവയല്‍ ആമ്പടിപുരയില്‍ രാമചന്ദ്രനെയാണ് (65) 14 ദിവസത്തേക്ക് റിമാന്‍ഡ്‌ ചെയ്തത്. കഴിഞ്ഞദിവസം മുണ്ടക്കയം അമരാവതിയിലെ വില്ലേജ് ഓഫിസിലെത്തി ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും കൃത്യനിര്‍വഹണത്തിന്​ തടസ്സമുണ്ടാക്കുകയും ജീവനക്കാരെ ജാതിപ്പേരുവിളിച്ച് ആക്ഷേപിച്ചെന്നുമുള്ള പരാതിയിലാണ് ഡിവൈ.എസ്.പി സി. ബാബുക്കുട്ടന്‍ അറസ്റ്റ് ചെയ്തത്. തമ്മിലടിച്ചുപിരിഞ്ഞ വിവരാവകാശ സമിതിയുടെ ഭാരവാഹി ചമഞ്ഞാണ് ഇയാള്‍ വിവരാവകാശ രേഖകള്‍ വാങ്ങലും മറ്റും നടത്തിവന്നിരുന്നത്. ഇയാള്‍ക്കെതിരെ സാമ്പത്തികതട്ടിപ്പ്​ സംബന്ധിച്ചുപരാതി ലഭിച്ചിട്ടുണ്ടെന്ന്​ ഡി.വൈ.എസ്.പി അറിയിച്ചു. പാമ്പാടിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ പണപ്പിരിവ്​ നടത്തിയെന്നാണ് പുതിയ പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.