ഡോ. എം. ശശികുമാര്‍ എന്‍.എസ്.എസ് പ്രസിഡന്റ്; അഡ്വ. എ. അയ്യപ്പന്‍പിള്ള ട്രഷറര്‍

ചങ്ങനാശ്ശേരി: നായര്‍ സര്‍വിസ് സൊസൈറ്റി പ്രസിഡന്റായിരുന്ന അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍നായര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് സംഘടനയുടെ ട്രഷററായിരുന്ന ഡോ. എം. ശശികുമാറിനെ പ്രസിഡന്റായും ലീഗല്‍ സെക്രട്ടറി അഡ്വ. എ. അയ്യപ്പന്‍പിള്ളയെ ട്രഷററായും തെരഞ്ഞെടുത്തു. എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള ഒഴിവുകളിലേക്ക്​ എം. സംഗീത്കുമാര്‍(തിരുവനന്തപുരം), പന്തളം ശിവന്‍കുട്ടി (പന്തളം), സി.പി. ചന്ദ്രന്‍നായര്‍ (മീനച്ചില്‍), ജി. മധുസൂദനന്‍പിള്ള (ചിറയിന്‍കീഴ്), ഡി. അനില്‍കുമാര്‍ (തിരുവല്ല), കെ.പി. നാരായണപിള്ള (കുട്ടനാട്), എം.പി. ഉദയഭാനു (തലശ്ശേരി), മാടവന ബാലകൃഷ്ണപിള്ള (കോട്ടയം), ആര്‍. ഹരിദാസ് ഇടത്തിട്ട (പത്തനംതിട്ട) എന്നിവരെ എതിരില്ലാതെയും ഡയറക്ടര്‍ ബോര്‍ഡിലെ അഡീഷനല്‍ എക്‌സ്‌പേര്‍ട്ട് അംഗമായി അഡ്വ. വി. വിജുലാലിനെയും തെരഞ്ഞെടുത്തു. KTG ADV NV AYYAPPAN PILLAI KTG ADV R HARIDAS EDATHITTA KTG GP CHANDARN NAIR KTG D ANILKUMAR KTG DR KP NARAYANA PILLA KTG DR M SASIKUMAR KTG MADAVANA BALAKRISHNA PILLA KTG MP UDAYABHANU KTG PANDALAM SIVANKUTTY KTG ADV V VIJULAL KTG M SANGEETH KUMAR KTG ADV G MADHUSOODHANAN PILLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.