എല്‍.ഡി.എഫും യു.ഡി.എഫും പരസ്പര ധാരണയില്‍ -കെ.സുരേന്ദ്രന്‍

ഏറ്റുമാനൂര്‍: എല്‍.ഡി.എഫും യു.ഡി.എഫും പരസ്പര ധാരണയിലാണ്​ പ്രവര്‍ത്തിക്കുന്നതെന്ന്​ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പിണറായിയും വി.ഡി. സതീശനും ഉറ്റ ചങ്ങാതികളാണെന്നും ഇരുവരും പല ധാരണകളുണ്ടാക്കിയാണ് മുന്നോട്ട് പോകുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ബി.ജെ.പി സമ്പൂര്‍ണ ജില്ല കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്‍റ്​ എൻ. ഹരി, ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്‍റ്​ അഡ്വ. നോബിൾ മാത്യു, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ അഡ്വ.ബി. ഗോപാലകൃഷ്ണൻ, ദേശീയ നിർവാഹക സമിതി അംഗം ജി. രാമൻ നായർ, മേഖല ഓർഗനൈസിങ് സെക്രട്ടറി എൽ. പത്മകുമാർ എന്നിവർ സംസാരിച്ചു. KTL BJP SURENDRAN ബി.ജെ.പി സമ്പൂര്‍ണ ജില്ല കമ്മിറ്റി യോഗം സംസ്ഥാന പ്രസിഡന്‍റ്​ കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു കഞ്ഞിക്കു​ഴിയിൽ വാഹനങ്ങളുടെ കൂട്ടയിടി കോട്ടയം: റോഡിലെ കുഴിയിൽ ചാടി നിയന്ത്രണംവിട്ട ഓട്ടോറിക്ഷ​ എതിർദിശയിലെത്തിയ കാറുകളിലിടിച്ചു. ഞായറാഴ്ച വൈകീട്ട് ആറോടെ കഞ്ഞിക്കുഴിയിലായിരുന്നു അപകടം. റോഡിൽ രൂപപ്പെട്ട കുഴിയിൽ ചാടിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിർദിശയിൽ എത്തിയ രണ്ട് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. മൂന്ന് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഏറെനേരം ഗതാഗത തടസ്സവും നേരിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.