സി.പി.ഐ പൂഞ്ഞാർ മണ്ഡലം സമ്മേളനം

ഈരാറ്റുപേട്ട: മൂന്നിലവ്, തലനാട്, മേലുകാവ്, തീക്കോയി, പൂഞ്ഞാർ നടുഭാഗം വില്ലേജുകളിലെ അർഹതപ്പെട്ട മുഴുവൻ പേർക്കും പട്ടയം ലഭ്യമാക്കണമെന്ന്​ ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി സി.കെ. ശശിധരൻ, വി.കെ. സന്തോഷ്​കുമാർ, കെ.ടി. പ്രമദ് എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി ഇ.കെ. മുജീബിനെ തെരഞ്ഞെടുത്തു. സമ്മേളനം 21 അംഗ പുതിയ മണ്ഡലം കമ്മിറ്റിയെയും തെരഞ്ഞെടുത്തു. 23 അംഗ ജില്ല സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. ക്രഡൻഷ്യൽ കമ്മിറ്റി റിപ്പോർട്ട് കെ. ശ്രീകുമാർ അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.