വായനശാല നാടിന് സമർപ്പിച്ചു

എരുമേലി: എം.ഇ.എസ് കോളജിലെ സാമൂഹികപ്രവർത്തക വിഭാഗം വിദ്യാർഥികൾ ഗ്രാമപഞ്ചായത്തിന്‍റെ സഹകരണത്തോടെ പൂർത്തീകരിച്ച . സാമൂഹിക പ്രവർത്തന വിഭാഗം മേധാവി ഡോ. ഷംസീറിന്‍റെ നേതൃത്വത്തിൽ 15ാം വാർഡിൽ ആലമ്പരപ്പ് കോളനിയുടെ കമ്യൂണിറ്റി ഹാളിലാണ് വായനശാല പൂർത്തീകരിച്ചത്. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ. തങ്കപ്പൻ ഉദ്ഘാടനം നിർവഹിച്ചു. കോളജ് ചെയർമാൻ പി.എം. അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. യോഗത്തിൽ കോളജ് സെക്രട്ടറി അഡ്വ. കെ.എം. മുഹമ്മദ് നജീബ് പുസ്തകങ്ങൾ വായനശാലക്ക് സമർപ്പിച്ചു. ട്രഷറർ ഷഹിം വിലങ്ങുപാറ, പി.എച്ച്. നജീബ്, പ്രിൻസിപ്പൽ രമാദേവി, വൈസ് പ്രസിഡന്‍റ്​ റോസമ്മ തോമസ്, ശ്യാമള ഗംഗാധരൻ, അഡ്വ.പി.എ. ഷമീർ, അയ്യൂബ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.