ലൈഫ് ഭവന പദ്ധതി തട്ടിപ്പ് -കെ. സുരേന്ദ്രൻ

ചങ്ങനാശ്ശേരി: ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതിയിൽ കോടിക്കണക്കിന് രൂപയുടെ കൊള്ളയാണ് നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ.സുരേന്ദ്രൻ. ബി.ജെ.പി ടൗൺ നോർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴപ്പള്ളിയിൽ പുതുതായി നിർമിച്ചു നൽകിയ ഭവനത്തിന്‍റെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒന്നും രണ്ടും വീടുകൾ ഉള്ളവരും അനർഹരായവരും പട്ടികയിലുണ്ട്. വലിയ വീടുകളിൽ കഴിയുന്നവർക്കും ലൈഫ്മിഷൻ പദ്ധതിയിൽ വീടുകൾ ലഭിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.