യാത്രയയപ്പ്​ സമ്മേളനം

പൊൻകുന്നം: സഹകരണ ജീവനക്കാരുടെ പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്​കരിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി. ബിനു. സഹകരണ ബാങ്കുകളിൽനിന്ന്​ വിരമിച്ച കേരള കോഓപറേറ്റിവ് എംപ്ലോയീസ് കൗൺസിലിന്‍റെ നേതാക്കൾക്ക് യൂനിയൻ ജില്ല കമ്മിറ്റി നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം. യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.എം. അനിൽ വിരമിച്ച ജീവനക്കാർക്ക് ഉപഹാരം സമ്മാനിച്ചു. ജില്ല പ്രസിഡന്‍റ്​ അബ്ദുൽ ഹാരിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എം. ജി.ജയൻ, ജില്ല സെക്രട്ടറി ആർ. ബിജു, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.എം.എ. ഷാജി, മനു സിദ്ധാർഥൻ, ദീപു ജേക്കബ്, രാജുമോൻ, സുജിത്, അനിൽകുമാർ എന്നിവർ സംസാരിച്ചു. കെ.സി.ഇ.സി ജില്ല പ്രസിഡന്‍റായിരുന്ന പി.സി. ബാബു, ജില്ല കമ്മിറ്റി അംഗങ്ങളായിരുന്ന കെ.ബി. രാജൻ, സി.വി. വിനോദ്, സുരേഷ് ബാബു എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ നന്ദന ബിജു കൊടൂരിനെയും അനുമോദിച്ചു. KTL VZR 1 AITUC State Sec ചിത്രവിവരണം സർവിസിൽനിന്ന്​ വിരമിച്ച കേരള കോഓപറേറ്റിവ് എംപ്ലോയീസ് കൗൺസിൽ നേതാക്കൾക്ക് യൂനിയൻ ജില്ല കമ്മിറ്റി നൽകിയ യാത്രയയപ്പ് സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി. ബിനു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.