കോട്ടയം: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് സൈനിക റിക്രൂട്ട്മെന്റ് സംഘ്പരിവാര്‍ അജണ്ടയാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി ആരോപിച്ചു. നിലവിലെ സാഹചര്യത്തിൽ സൈനിക റിക്രൂട്ട്മെന്റിൽനിന്ന് ബോധപൂർവം മുസ്ലിം ഉദ്യോഗാർഥികളെ ഒഴിവാക്കുന്ന സമീപനമാണ്. പതിനേഴര വയസ്സ് മുതല്‍ സന്നദ്ധ യുവത്വത്തിന് നിര്‍ബന്ധിത സൈനിക പരിശീലനം ഏര്‍പ്പെടുത്തി ഒരു വിഭാഗത്തെ പരിശീലനം ലഭിച്ച സംഘമാക്കി നിലനിര്‍ത്താനാണ് ലക്ഷ്യം വെക്കുന്നത്. തൊഴിലില്ലായ്മ പരിഹരിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കില്‍ സൈന്യത്തില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് വ്യവസ്ഥാപിത റിക്രൂട്ട്മെന്റ് നടത്തുകയാണ് പരിഹാരം. പദ്ധതി പിൻവലിക്കണമെന്നും രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾ ഉയർന്നുവരുന്നത് തടഞ്ഞുനിര്‍ത്താന്‍ സര്‍ക്കാറിന് കഴിയില്ലെന്നും പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.