വീട് കുത്തിത്തുറന്ന് സ്വർണം കവർന്നു

പാലാ: വീട് കുത്തിത്തുറന്ന് മോഷണം. കിടങ്ങൂർ ചിറപ്പുറത്ത് പള്ളിയമ്പിൽ ജോബിയുടെ വീട്ടിലാണ് മോഷണം നടന്നത്. സമീപത്തെ മൂന്ന് വീടുകളിൽ മോഷണശ്രമവും നടന്നു. ഞായറാഴ്ച പുലർച്ച ഒന്നരയോടെയാണ് മോഷണം നടന്നത്. ജോബിയുടെ വീടിന്‍റെ രണ്ടാംനിലയുടെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് ആറുപവൻ വരുന്ന മാലയും ഒരുപവന്‍റെ മോതിരവുമാണ് മോഷ്ടിച്ചത്. കിടപ്പുമുറിയിൽ മേശപ്പുറത്ത് ബോക്സിനുള്ളിൽ ഊരിവെച്ചിരുന്ന മാലയും വളയുമാണ് മോഷ്ടിച്ചത്. ശബ്ദംകേട്ട് വീട്ടുടമ ഉണർന്നതിനെത്തുടർന്ന് മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു തുടന്ന് സമീപവാസികളെ വിവരമറിയിക്കുകയും സമീപ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുകയും ചെയ്തു. ഇതിനെ തുടർന്നാണ് സമീപത്തെ മൂന്ന് വീടുകളിലെ മോഷണശ്രമം ശ്രദ്ധയിൽപെട്ടത്. നെടുമറ്റത്തിൽ പൊന്നൂസ്, നെടുമറ്റത്തിൽ ടോണി, എടാട്ട് ജോസ് എന്നിവരുടെ വീടുകളിലാണ്​ മോഷണശ്രമം നടത്തിയത്. ദിവസങ്ങൾക്ക് മുമ്പ് കൊല്ലപ്പള്ളിയിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.