വാഴൂർ: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുവള്ളി ഡിവിഷനിലെ പടനിലത്ത് നിർമിച്ച ഓപൺ ജിംനേഷ്യം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജീവിതശൈലീ രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രഭാത സവാരിക്കാർക്കും ഓടാനിറങ്ങുന്നവർക്കും ഇനി പടനിലത്തു വന്നാൽ സൗജന്യമായി വ്യായാമം ചെയ്യാം. തുറസ്സായ സ്ഥലത്ത് പണം മുടക്കാതെ പൊതുജനങ്ങൾക്ക് വ്യായാമം ചെയ്യാൻ കഴിയുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയോരത്തുള്ള പടനിലത്ത് ചിറക്കടവ് ഗ്രാമപഞ്ചായത്ത് വിട്ടുനൽകിയ സ്ഥലത്താണ് ജിംനേഷ്യം സ്ഥാപിച്ചത്. എയർവാക്കർ സിംഗിൾ, ആംലെഗ് പെഡൽ സൈക്കിൾ, ലെഗ് എക്സ്റ്റൻഷൻ, ഡബിൾ ടിസ്റ്റർ എന്നീ ഉപകരണങ്ങളാണ് ആദ്യഘട്ടത്തിൽ സ്ഥാപിച്ചത്. സമ്മേളനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എൻ. ഗിരീഷ് കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഷാജി പാമ്പൂരി, പി.എം. ജോൺ, ലത ഷാജൻ ബ്ലോക്ക് സെക്രട്ടറി പി.എൻ. സുജിത്ത് എന്നിവർ പങ്കെടുത്തു. KTL OPEN GYM- വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുവള്ളി ഡിവിഷനിലെ പടനിലത്ത് നിർമിച്ച ഓപൺ ജിംനേഷ്യം ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി റോഷി അഗസ്റ്റിൻ ലെഗ് എക്സ്റ്റൻഷൻ ഉപകരണവും ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആംലെഗ് പെഡൽ സൈക്കിളിലും കയറി വ്യായാമം ചെയ്തപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.