സമൂഹമാധ്യമങ്ങളിൽ വൈറലായി കുഞ്ഞുപ്രാസംഗിക

കോട്ടയം: സമൂഹ മാധ്യമങ്ങളിൽ വൈറലായി ദുആ മറിയം സലാം എന്ന യു.കെ.ജി വിദ്യാർഥിനിയുടെ വായനദിന പ്രഭാഷണം. കോട്ടയം ജില്ല മെഡിക്കൽ ഓഫിസിൽ ക്ലർക്കായ ഇല്ലിക്കൽ ആറ്റുമാലിയിൽ എ.ആർ. അബ്ദുൽ സലാമിന്‍റെ മകൾ പാത്തുക്കുട്ടി എന്ന നാലരവയസ്സുകാരിയാണ്​ വായനദിനത്തിൽ മനോഹരമായി പ്രസംഗം അവതരിപ്പിച്ച്​ ഏവരുടെയും മനം കവർന്നത്​​. പിതാവ്​ അബ്ദുൽ സലാം ഫേസ്​ബുക്കിൽ പങ്കുവെച്ച പാത്തുക്കുട്ടിയുടെ പ്രസംഗവിഡിയോ വായനദിന ആശംസകളോടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഷെയർ ചെയ്തതോടെ പ്രാസംഗിക താരമായി. പോസ്റ്റ്​ കണ്ട്​ നിരവധി പേരാണ്​ വിളിച്ച്​ അഭിനന്ദനങ്ങൾ അറിയിച്ചത്​. വാക്കുകൾ കൂട്ടിപ്പറയാൻ തുടങ്ങിയ കാലത്തേ പ്രസംഗത്തിലാണ്​ പാത്തുക്കുട്ടി കൈവെച്ചതെന്നും ഇത്തരം വിശേഷദിവസങ്ങളിൽ വിഡിയോ​ ഇടാറുണ്ടെന്നും അബ്ദുൽ സലാം പറയുന്നു​. കുട്ടികളുടെ കടമയാണ്​ അറിവു നേടുക എന്നതെന്നും അതിന്​ കൂടുതൽ പുസ്തകങ്ങൾ വായിക്കാനുമാണ്​ പാത്തുക്കുട്ടി പ്രസംഗത്തിൽ പറയുന്നത്​. കുമരകം കിളിരൂർ ഗവ.യു.പി സ്കൂൾ വിദ്യാർഥിനിയാണ്. കോട്ടയം ജില്ല സപ്ലൈ ഓഫിസിൽ ക്ലർക്കായ മാതാവ്​ രഹിൻ സുലൈ സി.എം.എസ് കോളജിൽ രസതന്ത്രത്തിൽ ഗവേഷണം ചെയ്യുന്നു KTG PATHUKUTTY

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.