മരങ്ങാട്ടുപിള്ളി: വാഹന മോഷണക്കേസ് പ്രതി അറസ്റ്റിൽ. പട്ടിമറ്റം പാലമ്പ്ര ചാവടിയിൽ അൽത്താഫ് നൂഹിനെയാണ് (26) മരങ്ങാട്ടുപിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 29ന് കടപ്ലാമറ്റം നാഗമവേലിൽ ആഷിക് ആഗ്നസ് ജോസിന്‍റെ ബൈക്ക് കവർന്ന കേസിലാണ് അറസ്റ്റ്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. പടം അൽത്താഫ് നൂഹ് KTL ATHALF PARTHI സൗമ്യതയുടെ പര്യായമായ മുഹമ്മദ് മുസ്ലിയാർ ഓർമയായി തലയോലപ്പറമ്പ്: മുഹ്യിദ്ദീൻ ജുമാ മസ്ജിദിൽ 40 വർഷക്കാലംസേവനം അനുഷ്ഠിച്ചതിലൂടെ നാടിന്‍റെ മനസ്സിലും ഇടം നേടിയ മുഹമ്മദ് മുസ്ലിയാർ ഓർമയായി. അദ്ദേഹത്തിന്‍റെ മൃതദേഹം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പെരിന്തൽമണ്ണ തൂത ജുമാ മസ്ജിദിൽ ഖബറടക്കി. പെരിന്തൽമണ്ണ സ്വദേശിയായിരുന്ന ഇദ്ദേഹം 11 വർഷം മുമ്പ് സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തലയോലപ്പറമ്പിലുണ്ടായിരുന്ന കാലത്ത് മഹല്ല് നിവാസികളുടെയും ഇതര ജനവിഭാഗങ്ങൾക്കിടയിലും അദ്ദേഹം ഏറെ സ്വീകാര്യനായിരുന്നു. മതസൗഹാർദത്തിന് വലിയ വില കൽപ്പിച്ചിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. 40 വർഷം ഒരേ മഹല്ലിൽ അഭിപ്രായ ഭിന്നതകൾ ഇല്ലാതെ നിൽക്കുക മഹല്ലുകളുടെ ചരിത്രത്തിൽ അപൂർവം. അഭിപ്രായ വ്യത്യാസം ഉള്ളവർ ഇദ്ദേഹത്തിന്‍റെ മുഖത്ത് നോക്കിയാൽ ഭിന്നതകൾ അലിഞ്ഞില്ലാതാകുന്ന ഒരു മന്ദസ്മിതം അദ്ദേഹത്തിന്‍റെ പ്രത്യേകതയായിരുന്നു. അസാധാരണമായ ഒരു ആത്മബന്ധം മഹല്ലു നിവാസികളിൽ ഓരോരുത്തർക്കും ഇദ്ദേഹത്തോടു ഉണ്ടായിരുന്നു. സമീപ മഹല്ലുകളിലെ ഉസ്താദ്മാർക്കും വ്യക്തികൾക്കും ഉണ്ടാകുന്ന ദീനീപരമായ സംശയങ്ങൾക്കും സമീപിക്കുന്നതു ഇദ്ദേഹത്തെയായിരുന്നു. വൈദ്യുതി മുടങ്ങും ഈരാറ്റുപേട്ട: ഇലക്ട്രിക്കൽ സെക്ഷനിലെ ബ്ലോക്ക് റോഡ്, വെള്ളറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ: തൊണ്ണംകുഴി, പിണഞ്ചിറക്കുഴി, ചാലകരി, വെട്ടൂർകവല, ആറ്റുമാലി, ഓൾഡ് എം.സി റോഡ് ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി:ആനന്ദാശ്രമം, ചുടുകാട്, ദേവമാത, ഹള്ളാപ്പാറ, കനറാ പേപ്പർമിൽ റോഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ തിങ്കളാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് ആറ് വരെയും മതുമൂല, വേഴയ്ക്കാട്, ടൗൺ ഹാൾ, എസ്.ബി കോളജ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.