ഫിഷറീസ് ക്ലസ്റ്റർ ഓഫിസ് ഉദ്ഘാടനം

പൊൻകുന്നം: ഫിഷറീസ് വകുപ്പ് ജില്ല ഓഫിസിന്​ കീഴിൽ വാഴൂർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 13 പഞ്ചായത്തുകളിൽ മത്സ്യകൃഷി വ്യാപകമാക്കാൻ പൊൻകുന്നം മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ച ഫിഷറീസ് ക്ലസ്റ്റർ ഓഫിസ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഫാ. റോയി വടക്കേൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ തങ്കമ്മ ജോർജ് കുട്ടി, അഡ്വ. സി.ആർ. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി സേതുനാഥ്, ഷാജി പാമ്പൂരി, പഞ്ചായത്തംഗം അഡ്വ. സുമേഷ് ആൻഡ്രൂസ്, വിവിധ നേതാക്കളായ എ.എം. മാത്യു ആനിത്തോട്ടം, ജോബി കേളിയംപറമ്പിൽ, ഷമീർഷാ, അബ്ദുൽ അസീസ്, കെ.എച്ച്. റസാഖ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്യം, പി. കണ്ണൻ എന്നിവർ സംസാരിച്ചു. KTL VZR 2 Fisharies Office ചിത്രവിവരണം ഫിഷറീസ് വകുപ്പിന്‍റെ ക്ലസ്റ്റർ ഓഫിസ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.