കൂട്ടിക്കൽ: പ്രളയബാധിതരുടെ പുനരധിവാസം ഉറപ്പാക്കുക, ബാങ്ക് വായ്പകൾ സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൂട്ടിക്കൽ ചപ്പാത്തിൽ പ്രളയബാധിതരുടെ അതിജീവന കൂട്ടായ്മ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കെ-റെയിൽ സമരസമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.പി. അനുജൻ അധ്യക്ഷത വഹിച്ചു. മിനി കെ. ഫിലിപ്പ് ആമുഖ പ്രഭാഷണം നടത്തി. പരിസ്ഥിതി സംസ്ഥാന കോഓഡിനേറ്റർ പ്രഫ. കുസുമം ജോസഫ്, മാക്കോച്ചി സമരസമിതി നേതാവ് പി.ജെ. വർഗീസ്, പ്രസ്ക്ലബ് സെക്രട്ടറി നൗഷാദ് വെംബ്ലി, പൗരസമിതി കൺവീനർ ഇ.എ. കോശി, കെ-റെയിൽ സമരസമിതി സംസ്ഥാന കൺവീനർ എസ്. രാജീവൻ, അതിജീവന കൂട്ടായ്മയുടെ രക്ഷാധികാരി വി.പി. കൊച്ചുമോൻ, ബെന്നി ദേവസ്യ, ഗോപി മാടപ്പാട്ട്, കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. KTM WBL athijeevan Sangamam പ്രളയബാധിതരുടെ അതിജീവന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സംഗമം ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.