അംഗൻവാടി പ്രവേശനോത്സവം

ചാമംപതാൽ: വാഴൂർ പഞ്ചായത്തിലെ ചാമംപതാൽ 103ാം നമ്പർ അംഗൻവാടിയിലെ പ്രവേശനോത്സവം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ രഞ്ജിനി ബേബി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞവർഷം പഠിച്ച കുട്ടികൾ പുതിയ കൂട്ടുകാർക്ക് ചെടികൾ നൽകി സ്വീകരിച്ചു. പഞ്ചായത്തംഗം തോമസ് വെട്ടുവേലിൽ അധ്യക്ഷത വഹിച്ചു. വ്യാപാര വ്യവസായി ഏകോപന സമിതി ചാമംപതാൽ യൂനിറ്റ് പ്രസിഡന്‍റ്​ ടി.എച്ച്. ഉമ്മർ, അംഗൻവാടി വർക്കർ ആർ. ശെൽവം, ഹെൽപർ ശ്യാമളകുമാരി എന്നിവർ സംസാരിച്ചു. KTL VZR 3 Anganvadi Pravesanolsavam ചിത്രവിവരണം ചാമംപതാൽ 103ാം നമ്പർ അംഗൻവാടിയിലെ പ്രവേശനോത്സവം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.