വാഴൂരിലെ തോടുകൾക്ക് ഇനി കയർ ഭൂവസ്ത്രം

വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്തിൽ ജലവിഭവ വകുപ്പിന്‍റെ പുഴ പുനർജനി പദ്ധതിയുടെ ഭാഗമായി മണ്ണും ചളിയും നീക്കി നവീകരിച്ച തോടുകളിൽ കയർ ഭൂവസ്ത്രം വിരിക്കുന്ന പദ്ധതി മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് നടപ്പാക്കുന്നത്. കയർ ഭൂവസ്ത്രം വിരിക്കുന്നതിനൊപ്പം രാമച്ചവും പ്ലാവിൻ തൈകളും നട്ടുപിടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. പുഴ പുനർജനി, കയർഭൂവസ്ത്രം വിരിക്കൽ, പ്ലാവ് ഗ്രാമം, രാമച്ച വസന്തം എന്നീ പരിപാടികൾ സംയുക്തമായാണ് നടപ്പാക്കുന്നത്. വലിയ തോട്ടിൽ ശാസ്താംകാവ് കിഴക്കേമുറി പാലത്തിന് സമീപം നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. റെജി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിന്ധു ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രഞ്ജിനി ബേബി, ബ്ലോക്ക് പഞ്ചായത്ത്​ അംഗം പി.എം. ജോൺ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഡി. സേതുലക്ഷ്മി, ശ്രീകാന്ത് എസ്. ബാബു, ഗ്രാമപഞ്ചായത്ത്​ അംഗങ്ങൾ, വിവിധ നേതാക്കൾ, പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. KTL VZR 1 Coir Vasthram ചിത്രവിവരണം വാഴൂർ പഞ്ചായത്തിലെ വലിയ തോട്ടിൽ കയർ ഭൂവസ്ത്രം വിരിക്കുന്ന പരിപാടി മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.