സംഘ്പരിവാറിനെതിരെ ചെറുത്തുനിൽപ് ഉണ്ടാവണം -പി.ഡി.പി നേതൃക്യാമ്പ്

ഈരാറ്റുപേട്ട: രാജ്യത്താകമാനം സംഘ്പരിവാർ ശക്തികൾ വർഗീയ വിദ്വേഷ പ്രചാരണങ്ങൾ നടത്തുമ്പോൾ ജനാധിപത്യ രീതിയിലെ ചെറുത്തുനിൽപ് ഉണ്ടാവണമെന്ന് പി.ഡി.പി സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ പറഞ്ഞു. പി.ഡി.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഏകദിന നേതൃക്യാമ്പ് ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്യൻവാപി, മഥുര, കുത്തബ്മിനാർ, താജ്മഹൽ ഉള്‍പ്പെടെ ആരാധനാലയങ്ങളിൽ അവകാശവാദമുന്നയിച്ച് ഭരണകൂടങ്ങളുടെ ഒത്താശയോടെയും ജുഡീഷ്യറിയെ തെറ്റിദ്ധരിപ്പിച്ചും ബാബരികൾ ആവർത്തിക്കാൻ നടക്കുന്ന ശ്രമം കോടതികൾ ഇടപെട്ട് തടയണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു. ക്യാമ്പിൽ പാർട്ടി സംസ്ഥാന നേതാക്കളായ വി.എം. അലിയാർ, എം.എസ്. നൗഷാദ്, സാബു കൊട്ടാരക്കര, ജാഫർഅലി ദാരിമി, മജിദ് ചേർപ്പ്, അൻസിം പറക്കവെട്ടി, നിഷാദ് നടയക്കൽ, എം.എ. അക്​ബർ, സക്കീർ കളത്തിൽ, മുഹമ്മദ് ബഷീർ, സിയാദ് വൈക്കം, നൗഫൽ കീഴേടം, മുജീബ് മടത്തിപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. ----------- പടം പി.ഡി.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഏകദിന നേതൃക്യാമ്പ് സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.