ആംഗ്ലിക്കൻ യുവജന ക്യാമ്പ്​

കോട്ടയം: 58മത്​ ആംഗ്ലിക്കൻ യുവജനക്യാമ്പ്​ കുറിച്ചി വി.ജെ.എസ്​ ഹാളിൽ 24, 25, 26 തീയതികളിൽ നടക്കും. സീനിയർ ആർച്ച്​ ബിഷപ്​ ഡോ. സ്റ്റീഫൻ വട്ടപ്പാറ ഉദ്​ഘാടനം നിർവഹിക്കും. ----------- ലൈഫ് വീടുകൾ കൈമാറി അടുത്ത നാലുവർഷത്തിനകം സംസ്ഥാനത്തെ മുഴുവൻ ഭവനരഹിതർക്കും വീടൊരുക്കും -മന്ത്രി വി.എൻ. വാസവൻ ഏറ്റുമാനൂർ: അടുത്ത നാലുവർഷം കൊണ്ട് സംസ്ഥാനത്തെ ബാക്കിയുള്ള മുഴുവൻ ഭൂരഹിത-ഭവനരഹിതരുടെയും വീട് എന്ന സ്വപനം യാഥാർഥ്യമാക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. നൂറ് ദിന കർമ പരിപാടികളുടെ ഭാഗമായി ലൈഫ് പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനത്തിന്‍റെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർക്കാറിനോടൊപ്പം സഹകരണ മേഖലയിലടക്കം ഏജൻസികളും ഇതിനായി മുൻകൈയെടുക്കും. സഹകരണ വകുപ്പിന്‍റെ കെയർ ഹോം പദ്ധതിയിലൂടെ കൂടുതൽ ഫ്ലാറ്റുകൾ നിർമിക്കുന്ന പ്രവർത്തനങ്ങൾ ജില്ലകളിൽ നടക്കുന്നതായി അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർമല ജിമ്മി അധ്യക്ഷതവഹിച്ചു. മനസ്സോടിത്തിരിമണ്ണ് എന്ന പദ്ധതിയിൽ വെള്ളൂർ പഞ്ചായത്തിൽ ലൈഫ് പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ ആർ.വി. ബാബു, കുര്യാക്കോസ് തോട്ടത്തിൽ, ഡോ. രാജലക്ഷ്മി എന്നിവരെ ആദരിച്ചു. കലക്ടർ ഡോ. പി.കെ. ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ആര്യ രാജൻ വിശിഷ്ടാതിഥിയായിരുന്നു. ------------------- KTL LIFE- ലൈഫിലൂടെ നിർമാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ വിതരണത്തിന്‍റെ ജില്ലതല ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.