എം.ജി വാർത്തകൾ

അപേക്ഷ തീയതി കോട്ടയം: അഞ്ചാം സെമസ്റ്റർ ബി.എ / ബി.കോം (സി.ബി.സി.എസ് - 2018, 2017 അഡ്മിഷൻ - റീ അപ്പിയറൻസ് - പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ മേയ് 16 വരെയും 525 രൂപ പിഴയയോടു കൂടി മേയ് 17നും 1050 രൂപ സൂപ്പർഫൈനോടു കൂടി മേയ് 18നും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ നിരക്കിൽ (പരമാവധി 210 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷ ഫീസിന് പുറമെ അടക്കണം. വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. മൂന്നാം സെമസ്റ്റർ എം.ബി.എ (2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്‍ററി) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ മേയ് 16 വരെയും 525 രൂപ പിഴയോടുകൂടി മേയ് 17നും 1050 രൂപ സൂപ്പർഫൈനോടുകൂടി മേയ് 18നും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ നിരക്കിൽ (പരമാവധി 210 രൂപ) സി.വി ക്യാമ്പ് ഫീസ് പരീക്ഷ ഫീസിന് പുറമെ അടക്കണം. അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് (2019 അഡ്മിഷൻ - സ്‌പെഷൽ സപ്ലിമെന്‍ററി - പരാജയപ്പെട്ട വിദ്യാർഥികൾക്ക്) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ മേയ് 16 വരെയും 525 രൂപ പിഴയോടുകൂടി മേയ് 17നും 1050 രൂപ സൂപ്പർഫൈനോടു കൂടി മേയ് 18നും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 35 രൂപ നിരക്കിൽ (പരമാവധി 210 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷ ഫീസിന് പുറമെ അടക്കണം. വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷ ഫീസ് ഏഴാം സെമസ്റ്റർ ബി.എച്ച്.എം (2018 അഡ്മിഷൻ - റെഗുലർ / 2013 മുതൽ 2017 വരെയുള്ള അഡ്മിഷൻ - സപ്ലിമെന്‍ററി) ബിരുദ പരീക്ഷകൾ മേയ് 30ന് ആരംഭിക്കും. പിഴയില്ലാതെ മേയ് 18 വരെയും 525 രൂപ പിഴയോടു കൂടി മേയ് 19നും 1050 സൂപ്പർഫൈനോടു കൂടി മേയ് 20നും അപേക്ഷിക്കാം. നാലാം സെമസ്റ്റർ എം.ബി.എ (2018, 2017 അഡ്മിഷൻ - സപ്ലിമെന്‍ററി / 2016 അഡ്മിഷൻ - ഫസ്റ്റ് മേഴ്‌സി ചാൻസ് / 2015 അഡ്മിഷൻ - സെക്കൻഡ്​​ മേഴ്‌സി ചാൻസ്) ബിരുദ പരീക്ഷകൾ മേയ് 31ന് ആരംഭിക്കും. കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടും 2018 അഡ്മിഷൻ - അദാലത് മേഴ്‌സി ചാൻസ് പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്കും പരീക്ഷ എഴുതാം. പിഴയില്ലാതെ മേയ് 19 വരെയും 525 രൂപ പിഴയോടു കൂടി മേയ് 20നും 1050 രൂപ സൂപ്പർഫൈനോടു കൂടി മേയ് 21നും അപേക്ഷിക്കാം. ടൈം ടേബിൾ, മേഴ്‌സി ചാൻസ് ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ പരീക്ഷ ഫലം സ്കൂൾ ഓഫ് ബയോസയൻസ് 2022 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്​സി (മൈക്രോബയോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ബയോഫിസിക്‌സ് - 2020-2022 ബാച്ച് - സയൻസ് ഫാക്കൽറ്റി, സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കമ്പ്യൂട്ടർ ലാബ് ഇൻ ചാർജ് കരാർ നിയമനം കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഡയറക്ടറേറ്റ് ഓഫ് അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസിലെ ഓൺലൈൻ പരീക്ഷ കേന്ദ്രത്തിൽ കമ്പ്യൂട്ടർ ലാബ് ഇൻ ചാർജ് തസ്തികയിലേക്ക് താൽക്കാലിക / കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തിലുള്ള ഒരൊഴിവിലേക്ക് കമ്പ്യൂട്ടർ എൻജിനീയറിങ്ങിലോ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിലോ മൂന്ന് വർഷ പോളിടെക്‌നിക് ഡിപ്ലോമ യോഗ്യതയും കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്‍റനൻസ്, നെറ്റ്‌വർക്കിങ്​, ഇൻസ്റ്റലേഷൻ, വിവിധ ഓപറേറ്റിങ്​ സിസ്റ്റങ്ങളുടെയും സോഫ്റ്റ്‌വെയറിന്‍റെയും മെയിന്‍റനൻസ്, വിഡിയോ-ഓഡിയോ എഡിറ്റിങ്​ എന്നിവയിൽ ഒരുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമുള്ളവരെയാണ് പരിഗണിക്കുക. അപേക്ഷകരുടെ പ്രായം 2022 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 15,000 രൂപയാണ്. താൽപര്യമുള്ളവർ മേയ് 26നകം dasp@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷ സമർപ്പിക്കണം. വെബ്സൈറ്റ്​: www.mgu.ac.in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.