ഇരവിപുരം : വാഹന യാത്രക്കാർക്ക് ദുരിതയാത്ര സമ്മാനിച്ചുകൊണ്ട് ദേശീയപാതയിൽ കോളജ് ജങ്ഷൻ മുതൽ പള്ളിമുക്ക് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാട്ടർഅതോറിറ്റിയും കെ.എസ്.ഇ.ബിയും മത്സരിച്ച് കുഴിച്ച കുഴികൾ അപകടക്കെണികളായി മാറുന്നു.
റോഡിൽ രൂപപ്പെട്ട കുഴി വേണ്ടവിധത്തിൽ അടക്കാത്ത അധികൃതരുടെ നടപടിക്കെതിരെ കൊല്ലൂർവിള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രമേയം പാസാക്കി. റോഡ് തകർന്നുകിടക്കുന്ന വിവരം അധികാരികളുടെ ശ്രദ്ധയിൽ പലപ്രാവശ്യം അറിയിച്ചിട്ടും ഒരു നടപടിയും എടുക്കാതെ പൂഴി മണലുകൾ നിറച്ച് കുഴികൾ അടക്കുകയായിരുന്നു. ഇതേതുടർന്ന് റോഡിലൂടെ യാത്ര ചെയ്യുന്നവരുടെ കണ്ണിലും ദേഹത്തുമായി പൊടിപടലങ്ങൾ പടർന്നു അപകടങ്ങൾ വർധിക്കുകയാണ്. മരണങ്ങൾ പോലും സംഭവിച്ചു.
എന്നിട്ടും അധികാരികൾ ഒരു തരത്തിലുള്ള നടപടിയും എടുക്കുന്നില്ല എന്ന ആക്ഷേപം പൊതുജനങ്ങളിൽ ശക്തമാണ്. ദേശീയപാതയുടെ ശോച്യാസ്ഥക്കെതിരെ ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കാൻ കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം കമ്മിറ്റിയിൽ പ്രമേയം പാസാക്കി. റോഡിലെ കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടായില്ലെങ്കിൽ നിയമപോരാട്ടത്തിന് ഒരുങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.