കെ.എസ്.ആർ.ടി.സി ഡിപ്പോയിൽഅലഞ്ഞുനടക്കുന്ന നായ്ക്കൾ
പത്തനാപുരം: രാപകൽ വ്യത്യാസമില്ലാതെ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ തെരുവുനായ് ശല്യം വർധിക്കുന്നു. സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ബസുകൾക്ക് കീഴിലായാണ് രാത്രി നായകൾ ഉറങ്ങുന്നത്. നേരത്തേ കെ.എസ്.ആർ.ടി.സി ജീവനക്കാരെ തെരുവ് നായ ആക്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
സ്റ്റാൻഡിൽ അലഞ്ഞുനടക്കുന്ന നായ്ക്കളെ ഇവിടെ നിന്നും ഒഴിവാക്കുന്നതിന് നടപടികളില്ല. നായശല്യം കാരണം ബസ് കാത്തുനിൽക്കുന്നവർ പോലും ഭീതിയിലാണ്. പലപ്പോഴും യാത്രക്കാർ കൈയിലുള്ള ബാഗോ കുടയോ ഉപയോഗിച്ചാണ് നായ്ക്കളുടെ ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.