കൊല്ലം: പെട്രോള്‍ പമ്പ് നടത്തിപ്പില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചതിനെ തുടര്‍ന്ന് 63കാരന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. രണ്ടാംകുറ്റി മാര്‍ക്കറ്റിന് സമീപം പ്രഗതി നഗര്‍ 26 ല്‍ സതീശന്പിള്ളയാണ് ജീവനൊടുക്കിയത്. പോരുവഴി കമ്പലടി ചിറയില്‍ ജങ്ഷന് സമീപം ചിറയില്‍ വടക്കതില്‍ വീട്ടില്‍ നവാസ് (43) ആണ് കിളികൊല്ലൂര്‍ പൊലീസിെൻറ പിടിയിലായത്.
നവാസ് കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യ കുറിപ്പ് എഴുതിെവച്ചശേഷമാണ് സതീശന്‍പിള്ള തൂങ്ങിമരിച്ചത്. നവാസ് ഭരണിക്കാവ് സിനിമാപറമ്പില്‍ നടത്തിവരുന്ന പെട്രോള്‍ പമ്പിെൻറ ആവശ്യങ്ങളിലേക്ക് സതീശന്പിള്ളയില്നിന്ന് 15.5 ലക്ഷം രൂപ വാങ്ങിയിരുന്നു. െപട്രോള്‍ പമ്പില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ചതിനെ തുടര്‍ന്ന് സതീശന്‍പിള്ള ബാങ്ക് വായ്പയെടുത്താണ് തുക നല്‍കിയത്. എന്നാല്‍ സതീശന്‍പിള്ള അറിയാതെ നവാസ് പമ്പ് മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു. പണം തിരികെ ആവശ്യപ്പെട്ടുവെങ്കിലും ഭീഷണിപ്പെടുത്തി മടക്കി അയച്ചുവെന്നും പൊലീസ് പറയുന്നു.
പ്രതിയെ പിടികൂടാന്‍ പോരുവഴി കമ്പലടിയിലെത്തിയ പൊലീസ് സംഘത്തെ കണ്ട് ഇയാള്‍ വീട്ടില്‍നിന്ന് പിന്‍വശത്തെ മതില് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്ന്നെത്തിയ പൊലീസ് സംഘം പ്രതിയെ പിടികൂടിയെങ്കിലും ഇയാളുടെ ബന്ധുക്കളും മറ്റും ചേര്‍ന്ന് പൊലീസിനെ സ്ഥലത്ത് തടഞ്ഞു. ശൂരനാട് ഐ.എസ്.എച്ച്.ഒ ഗിരീഷിെൻറ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷ സാധ്യതക്ക് അയവ് വന്നത്. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദ്.കെയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ അനീഷ്.എ.പി, ജാനസ് പി. ബേബി, എ.എസ്.ഐമാരായ സന്തോഷ്.വി, സുനില്‍കുമാര്‍, പ്രകാശ് ചന്ദ്രന്. സി.പി.ഒമാരായ സാജ്, സജു, സുധീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.