ബൈ​പാ​സി​ലെ ടോ​ൾ; നി​ർ​ത്തി​വെ​ക്കു​മെ​ന്ന ഉ​റ​പ്പ്​ പാ​ലി​ക്കു​മെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി

​കൊ​ല്ലം: ദേ​ശീ​യ​പാ​ത 66ലെ ​വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൊ​ല്ലം ബൈ​പാ​സി​ലെ ടോ​ള്‍ പി​രി​വ് നി​ര്‍ത്തി​വെ​ക്കാ​മെ​ന്ന് നേ​ര​ത്തേ ന​ല്‍കി​യ ഉ​റ​പ്പ് പാ​ലി​ക്കു​മെ​ന്ന് കേ​ന്ദ്ര ദേ​ശീ​യ​പാ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി അ​റി​യി​ച്ച​താ​യി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി പ​റ​ഞ്ഞു.

ര​ണ്ടു​വ​രി​പ്പാ​ത​യാ​യി ബൈ​പാ​സ് നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ​പ്പോ​ഴാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​റു​മാ​യു​ണ്ടാ​ക്കി​യ ക​രാ​ര്‍ പ്ര​കാ​രം ടോ​ള്‍ പി​രി​വ് ആ​രം​ഭി​ച്ച​ത്. ആ​റു​വ​രി​പ്പാ​ത​യാ​യി വി​ക​സ​നം ന​ട​ത്തു​മ്പോ​ള്‍ നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​കാ​തെ ടോ​ള്‍ ഏ​ര്‍പ്പെ​ടു​ത്ത​രു​തെ​ന്ന് കേ​ന്ദ്ര​ത്തോ​ട്​ എം.​പി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന്​ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി പ​രി​ശോ​ധ​ന ന​ട​ത്തി. ടോ​ള്‍ പി​രി​വ് നി​ര്‍ത്താ​ന്‍ ദേ​ശീ​യ​പാ​ത മ​ന്ത്രാ​ല​യ​ത്തി​ന് ശി​പാ​ര്‍ശ​യും ന​ല്‍കി​യി​രു​ന്നു. ഈ ​ശി​പാ​ര്‍ശ ദേ​ശീ​യ​പാ​ത മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ന്തി​മ പ​രി​ഗ​ണ​ന​യി​ലാ​ണ്.

മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി​യു​ടെ വ​സ​തി​യി​ല്‍ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ത്തി​യ ച​ര്‍ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യം മ​ന്ത്രി ആ​വ​ര്‍ത്തി​ച്ച് ഉ​റ​പ്പ് ന​ല്‍കി​യ​ത്. കൊ​ല്ലം ബൈ​പാ​സി​ല്‍ ടോ​ള്‍ പി​രി​വ് ന​ട​ത്തു​ന്ന​ത് സം​സ്ഥാ​ന സ​ര്‍ക്കാ​റു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​ര്‍ അ​നു​സ​രി​ച്ചാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കേ​ന്ദ്ര സ​ര്‍ക്കാ​റു​മാ​യി ടോ​ള്‍ പി​രി​ക്കാ​നാ​യി സ​മ്മ​തം ന​ല്‍കി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ക​രാ​ര്‍ വെ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്ത് ടോ​ള്‍ പി​രി​വ് നി​ര്‍ത്തി​വെ​ക്ക​ണ​മെ​ന്ന് എം.​പി ച​ര്‍ച്ച​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. സ​ര്‍വി​സ് റോ​ഡു​ക​ള്‍ നി​ല​വി​ലി​ല്ലാ​ത്ത​തി​നാ​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ ബൈ​പാ​സാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നാ​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ക്ക് ബൈ​പാ​സ് അ​ല്ലാ​തെ മ​റ്റ് റോ​ഡു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് മ​ന്ത്രി​യെ ബോ​ധ്യ​പ്പെ​ടു​ത്തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ടോ​ള്‍ പി​രി​വ് നി​ർ​ത്തു​ന്ന ഉ​ത്ത​ര​വ് അ​ടി​യ​ന്ത​ര​മാ​യി പു​റ​പ്പെ​ടു​വി​ക്കാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ല്‍കി​യ​തെ​ന്നും എം.​പി അ​റി​യി​ച്ചു.

Tags:    
News Summary - Toll on bypass-Union Minister promises to stop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.