കൊല്ലം: കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റിൽ. ഇരവിപുരം തെക്കുംഭാഗം വളളക്കടവ് സൂനാമി ഫ്ലാറ്റില്‍ പ്രിന്‍സ് മന്ദിരത്തിൽ സുബിന് (23), ഇരവിപുരം വാളത്തുംഗല്‍ വേണി വില്ലയില്‍ റാംജിത്ത് (19), ഇരവിപുരം തെക്കുംഭാഗം പുത്തനഴികം തോപ്പില്‍ ഫ്രാൻസിസ് (25) എന്നിവരാണ് പിടിയിലായത്.
ഒക്ടോബര്‍ 30ന് പുലര്‍ച്ചെ മൂന്നിന് മുണ്ടയ്ക്കൽ വ്യവസായ പാര്‍ക്കിെൻറ മതില് ചാടിക്കടന്ന് ജീവനക്കാരായ പ്രദീപ്, എസക്ക് എന്നിവരെ ആയുധം കാണിച്ച് മൊബൈല്‍ ഫോണുകളും പണവും കവരുകയായിരുന്നു. ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.