പിടിയിലായ പ്രതികൾ

ട്രെയിനുകളിൽ സ്ഥിരം മോഷണം: തിരൂർ സ്വദേശികൾ പിടിയിൽ

കൊല്ലം: ട്രെയിനുകളിൽ സ്ഥിരം മോഷണം നടത്തിയിരുന്ന യുവാക്കൾ കൊല്ലം റെയിൽവേ പൊലീസി​െൻറ പിടിയിൽ. കഴിഞ്ഞ ദിവസം കൊല്ലം റെയിൽവേ സ്​റ്റേഷനിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട മലപ്പുറം തിരൂർ സ്വദേശികളായ ജുനൈദ് (26), നിഹാദ് (22) എന്നിവരാണ്​ പിടിയിലാണ്​. റെയിൽവേ എസ്​.എച്ച്​.ഒ ആർ.എസ്. രഞ്ജുവി​െൻറ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ്​ ഇവർ ട്രെയിനുകളിലെ സ്ഥിരം മോഷ്​ടാക്കളാ​െണന്ന് വ്യക്തമായത്​. ഇവരുടെ ​ൈകയിൽ നിന്ന്​ അഞ്ച് മൊബൈൽ ഫോണും 10,000 രൂപയും ഒരു പഴ്സും കണ്ടെടുത്തു. ജുനൈദ് നിരവധി മോഷണക്കേസിലെ പ്രതിയാണ്.

മലപ്പുറം ജില്ലയിലെ അഞ്ചോളം സ്​റ്റേഷനുകളിൽ മോഷണക്കേസുകളും എൻ.ഡി.പി.എസ്​ കേസുകളുമുള്ള ജുനൈദ് മുമ്പ്​ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്.

ഇവരെ റിമാൻഡ് ചെയ്തു. കൊട്ടാരക്കര സബ് ജയിലിൽ എത്തിച്ചപ്പോൾ പൊലീസുകാരെ ചവിട്ടി വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ച നിഹാദിനെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തിട്ടുണ്ട്​. സി.പി.ഒമാരായ ജിനദേവ്, കെ.ആർ. രാജേഷ്, ഷൈൻ മോൻ , എസ്. ബിജു, അനിൽകുമാർ, സതീഷ്‌ ചന്ദ്രൻ, ഡി. ജോസ്, പ്രശാന്ത്, ഡയാന എന്നിവരും പ്രതികളെ അറസ്​റ്റ്​ ചെയ്​ത സംഘത്തിലുണ്ടായിരുന്നു.



Tags:    
News Summary - theft of trains: Tirur residents arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.