ജോയൽ
കൊല്ലം: ഫാൻസി സ്റ്റോറിൽനിന്ന് പണം അപഹരിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മുണ്ടയ്ക്കൽ, ഉദയമാർത്താണ്ഡപുരം തിരുവാതിര നഗർ-71ൽ ജോയൽ ആണ് (19) പിടിയിലായത്. ജനുവരി ആറിന് രാത്രി എട്ടോടെ പോളയത്തോടുള്ള കടയുടെ ഉടമ പള്ളിയിൽ പോയ സമയത്താണ് മോഷണം നടന്നത്.
മേശയിൽ സൂക്ഷിച്ചിരുന്ന 4600 രൂപയോളം നഷ്ടപ്പെട്ടു. കടയുടമ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സമീപ കടകളിലെ സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്താൽ പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ജി. അരുണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രഞ്ജു, ജിബി, ജയചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.