യു​വാ​വി​നെ ആ​ക്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍

കൊ​ല്ലം: യു​വാ​വി​നെ ആ​ക്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍. ആ​ല​പ്പാ​ട്ട് പ​ണ്ടാ​ര​ത്തു​രു​ത്ത് ക​ന്നി​മേ​ല്‍ വീ​ട്ടി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഉ​ദ​യ​ന്‍ (68) ആ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ള്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന വീ​ടി​നു വ​ട​ക്ക് വ​ശം കൂ​ടി ബൈ​ക്കി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ​യാ​ണ് ഇ​യാ​ള്‍ ആ​ക്ര​മി​ച്ച​ത്.

കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ത​ടി​ക​ഷ​ണം ഉ​പ​യോ​ഗി​ച്ച്​ ബൈ​ക്ക് യാ​ത്രി​ക​നെ ത​ല​ക്ക​ടി​ച്ച് വീ​ഴ്ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍ന്ന്, യു​വാ​വി​ന്‍റെ പ​രാ​തി​യി​ല്‍ പ​ട്ടി​ക​ജാ​തി പ​ട്ടി​ക ഗോ​ത്ര വ​ര്‍ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ പ്ര​കാ​ര​വും ഇ​യാ​ള്‍ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ക​രു​നാ​ഗ​പ്പ​ള്ളി അ​സി. ക​മീ​ഷ​ണ​ര്‍ ഷൈ​നൂ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജി. ​ഗോ​പ​കു​മാ​ര്‍ എ​സ്.​ഐ​മാ​രാ​യ വി​നോ​ദ് കു​മാ​ര്‍, അ​ലോ​ഷ്യ​സ് അ​ല​ക്‌​സാ​ണ്ട​ര്‍, സു​രേ​ഷ് എ.​എ​സ്.​ഐ​മാ​രാ​യ ഷാ​ജി​മോ​ന്‍, ന​ന്ദ​കു​മാ​ര്‍, സ​ജി​കു​മാ​ര്‍.​എം എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - The man who attacked youth is arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.