റെയിൽവേയുടെ ഫേസ്​ബുക്ക് പേജിൽ ആവണീശ്വരം സ്​റ്റേഷ​െൻറ മനോഹാരിത

കുന്നിക്കോട്: ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ മനോഹാരിത വിടര്‍ത്തി ആവണീശ്വരം സ്​റ്റേഷന്‍. പ്ലാറ്റ്ഫോമുകളിലും റെയില്‍വേ ട്രാക്കിലും ചുവപ്പ് നിറത്തിലുള്ള പൂക്കള്‍ വീണുകിടക്കുന്ന ചിത്രമാണ് ഫേസ്ബുക്ക് പേജില്‍ താരമായിരിക്കുന്നത്. റെയില്‍വേ സ്​റ്റേഷ​െൻറ പുനലൂര്‍ ഭാഗത്ത് നിന്നുള്ള പ്ലാറ്റ്ഫോമുകളുടെ വശങ്ങളില്‍ നില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങളാണ് ദൃശ്യചാരുതയേകുന്നത്.

കഴിഞ്ഞ വര്‍ഷം പ്രദേശവാസികള്‍ പകര്‍ത്തിയ ചിത്രമാണിത്. ഒരാഴ്ച മുന്‍പ് സതേണ്‍ റെയില്‍വേ ഈ ചിത്രം പങ്കു​െവച്ചിരുന്നു. പിന്നാലെ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിെൻറ പേജിലും ഈ ചിത്രം ഇടംപിടിച്ചു.

കൊല്ലം-ചെങ്കോട്ട പാതയിലെ പ്രധാനപ്പെട്ട സ്​റ്റേഷനാണ് ആവണീശ്വരം. ആദര്‍ശ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്​റ്റേഷ​െൻറ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.