എ​സ്.​എ​സ്.​എ​ൽ.​സി എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ൾ അ​ധ്യാ​പി​ക​യോ​ടൊ​പ്പം

മ​ധു​രം പ​ങ്കി​ട്ട് വി​ജ​യം ആ​ഘോ​ഷി​ക്കു​ന്നു. കൊ​ല്ലം സെ​ന്‍റ്​ ജോ​സ​ഫ്​

എ​ച്ച്.​എ​സ്.​എ​സി​ൽ നി​ന്നു​ള്ള ദൃ​ശ്യം - അനസ്​ മുഹമ്മദ്​

കൊ​ല്ലം: എ​സ്.​എ​സ്.​എ​ൽ.​സി വി​ജ​യ​ത്തി​ൽ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഫ​ല​വു​മാ​യി​ ത​ല​യു​യ​ർ​ത്തി ജി​ല്ല. 99.55 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ ആ​ണ്​ ഉ​പ​രി പ​ഠ​ന​ത്തി​ന്​ യോ​ഗ്യ​ത നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 99.51 ശ​ത​മാ​ന​ത്തെ പി​ന്ത​ള്ളി​യാ​ണ്​ ഇ​ത്ത​വ​ണ വി​ദ്യാ​ർ​ഥി​ക​ൾ ജി​ല്ല​യു​ടെ ച​രി​ത്ര​ത്തി​ലെ​മി​ക​ച്ച വി​ജ​യ​ശ​ത​മാ​ന​ത്തി​ലേ​ക്ക്​ കു​തി​ച്ച​ത്.

ആ​കെ 30279 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 30144 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ലേ​ക്ക്​ വ​ഴി​തു​റ​ന്നു. പ​രീ​ക്ഷ എ​ഴു​തി​യ 15483 ആ​ൺ​കു​ട്ടി​ക​ളി​ൽ 15418 പേ​രും 14796 പെ​ൺ​കു​ട്ടി​ക​ളി​ൽ 14726 പേ​രു​മാ​ണ്​ നേ​ട്ടം കൈ​വ​രി​ച്ച​ത്.

ആ​കെ 167 സ്കൂ​ളു​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​പ​രി​പ​ഠ​ന​ത്തി​ന്​ യോ​ഗ്യ​രാ​ക്കി 100 ശ​ത​മാ​നം വി​ജ​യം സ്വ​ന്ത​മാ​ക്കി. ക​ഴി​ഞ്ഞ ത​വ​ണ 172 സ്കൂ​ളു​ക​ൾ​ക്കാ​ണ്​ ഈ ​നേ​ട്ട​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത്ത​വ​ണ 57 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളും 90 എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളും 20 അ​ൺ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളു​മാ​ണ്​ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും വി​ജ​യ​ത്തി​ലെ​ത്തി​ച്ച്​ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​യ​ത്. 

 എ ​പ്ല​സ്​ മു​ന്നേ​റ്റം

എ ​പ്ല​സ്​ ക​ണ​ക്കി​ലും ജി​ല്ല മു​ന്നേ​റി. സം​സ്ഥാ​ന​ത്ത്​ മൂ​ന്നാം സ്ഥാ​ന​വു​മാ​യി ആ​കെ 7146 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ്​ ക​ര​സ്ഥ​മാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷം 6458 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ എ ​പ്ല​സ്​ നേ​ടി​യ​ത്. പെ​ൺ​കു​ട്ടി​ക​ളാ​ണ്​ ഇ​ത്ത​വ​ണ​യും മു​ന്നി​ൽ. 4393 പെ​ൺ​കു​ട്ടി​ക​ളാ​ണ്​ എ ​പ്ല​സ്​ നേ​ടി​യ​ത്. ആ​ൺ​കു​ട്ടി​ക​ളി​ൽ 2753 പേ​ർ​ക്കാ​ണ് എ ​പ്ല​സ്.

മി​ക​വോ​ടെ കൊ​ട്ടാ​ര​ക്ക​ര വിദ്യാഭ്യാസ ജില്ല

സം​സ്ഥാ​ന വി​ജ​യ​ശ​ത​മാ​ന​ത്തി​നും മു​ക​ളി​ൽ നി​ൽ​ക്കു​ന്ന നേ​ട്ട​മാ​ണ്​ ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യാ​യ കൊ​ട്ടാ​ര​ക്ക​ര ക​ര​സ്ഥ​മാ​ക്കി​യ​ത്. മൂ​ന്ന്​ വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ൽ ഒ​ന്നാ​മ​ത്തെ​ത്തി​യ കൊ​ട്ടാ​ര​ക്ക​ര 99.83 ശ​ത​മാ​നം നേ​ടി. 7650 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 7637 പേ​ർ വി​ജ​യം സ്വ​ന്ത​മാ​ക്കി. 3900 ആ​ൺ​കു​ട്ടി​ക​ളി​ൽ 3893 പേ​രും 3750 പെ​ൺ​കു​ട്ടി​ക​ളി​ൽ 3744 പേ​രും യോ​ഗ്യ​ത നേ​ടി. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യാ​യ കൊ​ല്ലം ആ​ണ്​ ശ​ത​മാ​ന​ത്തി​ൽ ര​ണ്ടാ​മ​ത്.

99.47 ശ​ത​മാ​നം വി​ജ​യ​മാ​ണ്. ആ​കെ 16254 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 16168 പേ​ർ ഉ​ന്ന​ത യോ​ഗ്യ​ത നേ​ടി. 8271(പ​രീ​ക്ഷ എ​ഴു​തി​യ​ത്​ -8305 ) ആ​ൺ​കു​ട്ടി​ക​ളും 7897(7949) പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്​ വി​ജ​യി​ച്ച​ത്. പു​ന​ലൂ​രി​ൽ 99.44 ശ​ത​മാ​ന​മാ​ണ്​ വി​ജ​യം. ആ​കെ പ​രീ​ക്ഷ എ​ഴു​തി​യ 6375 വി​ദ്യാ​ർ​ഥി​ക​ളി​ൽ 6339 പേ​ർ ഉ​പ​രി​പ​ഠ​ന​യോ​ഗ്യ​ത നേ​ടി വി​ജ​യി​ച്ചു. 3254( 3278) ആ​ൺ​കു​ട്ടി​ക​ളും 3085(3097) പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്​ മ​ല​യോ​ര മേ​ഖ​ല​യി​ൽ വി​ജ​യം വ​രി​ച്ച​ത്.

Tags:    
News Summary - SSLC result-Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.