എ​സ്.​എ​ഫ്.​ഐ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ.​ഐ.​എ​സ്.​എ​ഫ്​ ആ​ഹ്വാ​നം ചെ​യ്ത വി​ദ്യ​ാഭ്യാ​സ ബ​ന്ദി​ന്റെ ഭാ​ഗ​മാ​യി ചി​ന്ന​ക്ക​ട​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ച് 

എസ്.എന്‍ കോളജ് സംഘര്‍ഷം; എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ ആക്രമിച്ച മൂന്ന് എസ്.എഫ്.ഐക്കാര്‍ അറസ്റ്റില്‍

കൊല്ലം: എ​സ്.​എ​ന്‍ കോ​ള​ജി​ലെ എ​സ്.​എ​ഫ്.​ഐ-​എ.​ഐ.​എ​സ്.​എ​ഫ് സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്ന് എ​സ്.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. കോ​ള​ജി​ലെ മൂ​ന്നാം വ​ര്‍ഷ ജേ​ണ​ലി​സം വി​ദ്യാ​ര്‍ഥി​ക​ളാ​യ ഗൗ​തം, ര​ഞ്ജി​ത്, ജി​ത്തു എ​ന്നി​വ​രെ​യാ​ണ് ഈ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​ല​പാ​ത​ക ശ്ര​മം, മ​ന​ഃപൂ​ര്‍വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ശ്ര​മം എ​ന്നി​ങ്ങ​നെ വ​കു​പ്പു​ക​ളി​ലാ​യി 25ഓ​ളം എ​സ്.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്തു. കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റ്​ ഉ​ണ്ടാ​കു​മെ​ന്നും എ​സ്.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ ഒ​ളി​വി​ലാ​ണെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും ഈ​സ്റ്റ് പൊ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ എ.​ഐ.​എ​സ്.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ ന​ല്‍കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​ന്ന് എ​സ്.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​രെ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം എ.​ഐ.​എ​സ്.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍വെ​ച്ച് എ​സ്.​എ​ഫ്.​ഐ ജി​ല്ല സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം സു​മി​യെ​യും ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന വ​നി​ത പ്ര​വ​ര്‍ത്ത​ക​രെ​യും അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്‌​തെ​ന്നാ​രോ​പി​ച്ച് എ.​ഐ.​എ​സ്.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ക്കെ​തി​രെ എ​സ്.​എ​ഫ്.​ഐ ഈ​സ്റ്റ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. ഈ ​പ​രാ​തി​യി​ല്‍ സു​മി​യു​ള്‍പ്പെ​ടെ​യു​ള്ള​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ സം​ഘ​ര്‍ഷ​ത്തി​ല്‍ എ.​ഐ.​എ​സ്.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ന്‍ കൈ​യി​ല്‍ ക​ത്തി​യു​മാ​യി നി​ല്‍ക്കു​ന്ന നി​ല​യി​ലു​ള്ള വി​ഡി​യോ എ​സ്.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബൂ​ത്തു​ത​ലം മു​ത​ല്‍ സി.​പി.​ഐ നേ​തൃ​ത്വ​ത്തി​ലും എ.​ഐ.​എ​സ്.​എ​ഫ്, എ.​ഐ.​വൈ.​എ​ഫ് നേ​തൃ​ത്വ​ത്തി​ലും ജി​ല്ല​യി​ല്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

സം​ഘ​ർ​ഷ​ത്തെ​തു​ട​ർ​ന്ന് കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജി​ന് മു​ന്നി​ൽ കാ​വ​ൽ നി​ൽ​ക്കു​ന്ന പൊ​ലീ​സ്

എ​സ്.​എ​ന്‍ കോ​ള​ജി​ലെ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന കോ​ർ​പ​റേ​ഷ​ന്‍ കൗ​ണ്‍സി​ല്‍ യോ​ഗം സി.​പി.​ഐ അം​ഗ​ങ്ങ​ള്‍ ബ​ഹി​ഷ്‌​ക​രി​ച്ചു. ആ​ക്ര​മ​ണ​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്ന് എ.​ഐ.​എ​സ്.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ര​ണ്ടു​പേ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. ത​ല​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​യാ​സ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്.

സം​ഭ​വം ന​ട​ന്ന ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ കോ​ള​ജി​ല്‍ അ​ടി​യ​ന്തര കൗ​ണ്‍സി​ല്‍ ചേ​ര്‍ന്ന് അ​ന്വേ​ഷ​ണ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു. സം​ഘ​ര്‍ഷ​സാ​ധ്യ​ത നി​ല​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ വെ​ള്ളി​യാ​ഴ്ച​യും കോ​ള​ജ് തു​റ​ക്കി​ല്ല. കോ​ള​ജ് പ​രി​സ​ര​ത്തും ഇ​രു​വി​ഭാ​ഗ​ക്കാ​രു​ടെ​യും ഓ​ഫി​സു​ക​ളി​ലും പൊ​ലീ​സ് കാ​വ​ൽ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

Tags:    
News Summary - SN College conflict; Three SFI members arrested for attacking AISF members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.