രണ്ടേകാൽ കിലോ കഞ്ചാവുമായി പിടിയിലായ സുജിത്​, സവാദ്, അജ്മൽ

രണ്ടേകാൽ കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

ശാസ്താംകോട്ട: മോട്ടോർ സൈക്കിളിൽ കഞ്ചാവ് കടത്തുന്നതിനിടെ മൂന്ന് യുവാക്കൾ അറസ്​റ്റിൽ. ഇവരിൽ നിന്ന് രണ്ടേകാൽ കിലോ കഞ്ചാവും കഞ്ചാവ് കൊണ്ട് നടന്ന് വിൽക്കാൻ ഉപയോഗിച്ച ബൈക്കും ത്രാസും പിടികൂടി.

ശൂരനാട് ഇരവിച്ചിറകിഴക്ക് വരത്ത്ചിറ കുറ്റിയിൽ സുജിത് (21), കല്ലേലിഭാഗം മാലുമേൽ അജ്മൽ (21), ശൂരനാട് തെക്ക് കെ.സി.ടിമുക്ക് കലതിവിളയിൽ സവാദ് (21) എന്നിവരെയാണ് ​ ശൂരനാട് പൊലീസ് പിടികൂടിയത്.ആനയടിയിലെ വീട്ടമ്മയുടെ മാല പൊട്ടിച്ച സംഭവത്തിലെ പ്രതിക്കായി എസ്.ഐ.പി. ശ്രീജിത്തി​െൻറ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ പ്രതികൾ മൂന്നുപേരും ബൈക്കിൽ പൊലീസിന്​ മുന്നിൽപെട്ടു. സംശയം തോന്നി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഇവർ പൊലീസിനെ വെട്ടിച്ചുകടന്നു.

തുടർന്ന് നാല് കിലോമീറ്റർ ദൂരത്തുള്ള കമ്പലടി ചിറയിൽ നിന്ന് ഇവർ ഉപേക്ഷിച്ച ബൈക്ക് കണ്ടെടുത്തു. സമീപത്തുനിന്ന് പ്രതികളെയും കിട്ടി. ഇവർ ഇടപാടുകാർക്ക് കഞ്ചാവ് ചില്ലറയായി തൂക്കിവിൽക്കുന്ന സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു.

എസ്.ഐമാരായ പി. ശ്രീജിത്ത്, എസ്. ചന്ദ്രമോൻ, പ്രബേഷനറി എസ്.ഐ വിപിൻ, എ.എസ്.ഐമാരായ മധു, ഹർഷാദ്, സി.പി.ഒ വിജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. മൂന്ന് പേരെയും കോടതി റിമാൻഡ്​ ചെയ്തു.

ബൈ​ക്കി​ൽ ക​ഞ്ചാ​വ് ക​ച്ച​വ​ടം; ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ

കഞ്ചാവുമായി പിടിയിലായ ഈസ റഹ്​മാൻ, ബിലാൽ

ക​രു​നാ​ഗ​പ്പ​ള്ളി: ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന് ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​യ ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്​​റ്റി​ൽ. ക്ലാ​പ്പ​ന വ​ര​വി​ള കു​മ​രി​ച്ചി​ന​യ്യ​ത്ത് വീ​ട്ടി​ൽ ഈ​സ റ​ഹ്​​മാ​ൻ (20), ഓ​ച്ചി​റ പ്ര​യാ​ർ തെ​ക്ക് പാ​ല​ക്കു​ള​ങ്ങ​ര കൊ​ക്ക​ര​യി​ൽ വീ​ട്ടി​ൽ ബി​ലാ​ൽ (19), എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ചെ​റു പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യ എ​ട്ട് ക​ഞ്ചാ​വ് പൊ​തി​ക​ൾ സ​ഹി​തം ക​രു​നാ​ഗ​പ്പ​ള്ളി സി​വി​ൽ സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​െ​വ​ച്ചാ​ണ് ഇ​വ​ർ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്. എ​സ്.​ഐ ജോ​ൺ​സ് രാ​ജ്, ഗ്രേ​ഡ് എ​സ്.​ഐ രാ​ജേ​ന്ദ്ര​ൻ, പ്ര​ബേ​ഷ​ന​റി എ​സ്.​ഐ വൈ​ശാ​ഖ്, എ​സ്.​സി.​പി.​ഒ അ​നി​ൽ കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Three youths caught with 2.5 kg of cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.