കനിവ് തേടി വീട്ടമ്മ; സബീനയുടെ ജീവൻ രക്ഷിക്കാൻ 30 ലക്ഷം വേണം

ശാസ്താംകോട്ട: മൈനാഗപ്പള്ളി സ്വദേശിയായ വീട്ടമ്മ ചികിത്സ സഹായം തേടുന്നു. വേങ്ങ കല്ലുവിളയിൽ സലീമിൻ്റെ ഭാര്യ സബീല ബീവി (44)യുടെ ജീവൻ രക്ഷിക്കാനാണ്​ 30 ലക്ഷം രൂപ വേണ്ടത്.

നാലുവർഷം മുമ്പാണ്​ സബീലക്ക്​ തുടർച്ചയായി വയർവേദന അനുഭവപ്പെട്ടത്​. കലശലാകുമ്പോൾ തൊട്ടടുത്തുള്ള ഏതെങ്കിലും ആശുപത്രിയിൽ പോയി മരുന്നു കഴിക്കുമ്പോൾ കുറവ് അനുഭവപ്പെടും. അതിനാൽ വയർവേദന കാര്യമാക്കിയില്ല. എന്നാൽ 2020 ഫെബ്രുവരിയിൽ വേദന കലശലായതിനെ തുടർന്ന് സ്കാൻ ചെയ്തപ്പോൾ പിത്തസഞ്ചിയിൽ കല്ലാണന്ന് തിരിച്ചറിഞ്ഞു.

സാമ്പത്തിക ബുദ്ധിമുട്ട്​ കാരണം ഓപറേഷൻ നീണ്ടു പോയി. നവംബറിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ഇവിടെ വെച്ച് കോവിഡ് ബാധിച്ചതിനാൽ ഓപറേഷൻ നടത്താൻ കഴിയാതെ മടങ്ങി.

പിന്നീട് ഡിസംബറിൽ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് ഓപറേഷൻ നടത്തി. കല്ലിന്‍റെ തൂക്കം കൂടുതലായതിനാൽ പിത്തസഞ്ചി തന്നെ നീക്കംചെയ്യേണ്ടതായി വന്നു. തിരികെ വീട്ടിൽ എത്തിയങ്കിലും ഇതിനിടയിൽ മഞ്ഞപ്പിത്തം ബാധിച്ചതിനാൽ വീണ്ടും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് മറ്റൊരു ഓപറേഷന് കൂടി നടത്തേണ്ടി വന്നു. പിത്തസഞ്ചിയ്ക്ക് പകരം ബാഗ് സ്ഥാപിച്ചാണ് വിട്ടത്.

മാസങ്ങൾ കഴിഞ്ഞിട്ടും മുറിവ് കരിയാതിരിക്കുകയും ഉള്ളിൽ അണുബാധയുണ്ടായതിനെ തുടർന്ന്​ മുറിവിൽ കൂടി ദ്രാവകങ്ങൾ പുറത്ത് വന്ന് തുടങ്ങി. ഈ സാഹചര്യത്തിൽ വീണ്ടും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് മറ്റൊരു ഓപ്പറേഷൻ കൂടി നടത്തിയെങ്കിലും നില അതീവ ഗുരുതരമായി.

അണുബാധയെ തുടർന്ന്​ ആന്തരികാവയവങ്ങൾ തകർന്നതിനാൽ കഴിക്കുന്ന ഭക്ഷണ സാധനങ്ങൾ മുറിവ് വഴി പുറത്തേക്കു വരാൻ തുടങ്ങിയതോടെ ഇനി ഒന്നും ചെയ്യാനി​െല്ലന്ന് ഡോക്ടർമാർ പറഞ്ഞതോടെ വീണ്ടും വീട്ടിലേക്ക് മടങ്ങി. കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ കാണിച്ചങ്കിലും അവിടുത്തെ ഡോക്ടറൻമാരും ഈ നിലപാട് തന്നെ ആവർത്തിച്ചു.

എങ്കിലും അവരുടെ ശിപാർശയിൽ എറണാകുളം അമൃത ആശുപത്രിയിൽ കാണിച്ചു. രോഗിയുടെ ആരോഗ്യ നില മോശമായതിനാൽ ഘട്ടം ഘട്ടമായി മൂന്ന് ഓപ്പറേഷനുകളിലൂടെ സബീലയുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നാണ് ഡോക്ടർമാർ ഉറപ്പ് നൽകിയിരിക്കുന്നത്​. എന്നാൽ മൂന്ന്​ ഓപറേഷനുകൾക്കായി 21 ലക്ഷം രൂപയും മറ്റ് ചെലവുകൾക്കു മായി ആകെ 30 ലക്ഷം രൂപ വേണം. കഴിയുന്നതും വേഗം ഓപറേഷൻ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.

ഈ മാസം 26 ന് ആദ്യത്തെ ഓപ്പറേഷൻ നടത്താനുള്ള പരിശ്രമത്തിലാണ് പശുവളർത്തലും കൂലിപ്പണികളുമായി കഴിഞ്ഞിരുന്ന ഈ കുടുംബം. രണ്ട് പെൺകുട്ടികളുണ്ട്​. നാട്ടിലെ വിവിധ സംഘടനകൾ സഹായത്തിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്.

Ac No: 6659353942 ഇൻഡ്യൻ ബാങ്ക് ശാസ്താംകോട്ട

IFSC Code: IDIBO00SO11

Google Pay: 9496736837 Phone: 956217 O978.

Tags:    
News Summary - house wife seeks help for treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.