ശാസ്താംകോട്ട: താലൂക്ക് ആശുപത്രിയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ശ്രീകുമാറിനും യൂത്ത് കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് നിഥിനും ജാമ്യം ലഭിച്ചതിനെതിരെ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ ഹൈകോടതിയിൽ അപ്പീൽ നൽകും. ജാമ്യമില്ലാ വകുപ്പ് പ്രകാരം ശാസ്താംകോട്ട പൊലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു.
ആംബുലൻസിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ച വയോധികക്ക് ജീവെൻറ തുടിപ്പ് ഉണ്ടായിരുന്നെന്നും എന്നാൽ, പരിശോധിക്കാൻ ഡോക്ടർ തയാറായിെല്ലന്ന വാദം ഉയർത്തിയാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാനിടയാക്കിയതെന്നും എന്നാൽ, ചേതനയറ്റ ശരീരമാണ് പുറത്തെടുത്തതെന്ന് ഫയർ ആൻഡ് റെസ്ക്യൂ സർവിസിെൻറ ഇൻസിഡൻറ് റിപ്പോർട്ടിലുള്ളതെന്നും കെ.ജി.എം.ഒ.എ പറയുന്നു.ഈ സാഹചര്യത്തിലാണ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ശ്രീകുമാറും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടറുമായി സംഘർഷമുണ്ടായത്. കിണറ്റിൽ വീണ വയോധികയെ ആശുപത്രിയിലെത്തിച്ചപ്പോൾ ആംബുലൻസിന് അടുത്തെത്തി ഡോക്ടർ പരിശോധിച്ചിെല്ലന്ന കാരണമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തെ തുടർന്ന് ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തിൽ ഒ.പി ബഹിഷ്കരിച്ച് സമരം നടത്തിവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.