representational image 

രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

പുനലൂർ: തമിഴ്നാട് ബസിൽ കടത്തിയ രണ്ടുകിലോ കഞ്ചാവുമായി യുവാവിനെ ആര്യങ്കാവ് എക്സൈസ് ചെക് പോസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തു. നെടുമങ്ങാട് മാണിക്കൽ സ്വദേശി രാജേഷ് (32) ആണ് പിടിയിലായത്. ചെങ്കോട്ടയിൽനിന്ന് കൊല്ലത്തേക്ക് വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ എത്തിയ തമിഴ്നാട് കോർപറേഷൻ ബസിലാണ് ബാഗിൽ കഞ്ചാവ് കൊണ്ടുവന്നത്.

ചെന്നൈയിൽനിന്ന് വാങ്ങിയ കഞ്ചാവ് നെടുമങ്ങാട് പരിസരങ്ങളിൽ വിൽക്കാനാണ് എത്തിച്ചത്. കിലോക്ക് 20,000 രൂപക്ക് വാങ്ങുന്നത് ഇവിടെ ഒരുലക്ഷം രൂപവരെ ചില്ലറ വിൽപന നടത്തുമെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ ഇൻസ്പെക്ടർ ഗിരീഷ് പറഞ്ഞു.

Tags:    
News Summary - Young man arrested with two kilos of cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.