പു​ന​ലൂ​ർ: കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ പ​നി പ​ട​ർ​ന്നു​പി​ടി​ക്കു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ആ​ശു​പ​ത്രി​ക​ളി​ലും വീ​ടു​ക​ളി​ലു​മാ​യി പ​നി ചി​കി​ത്സ​യി​ലാ​ണ്. മ​ഴ മാ​റി ക​ടു​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട്​ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ്​ പ​നി​യ​ട​ക്കം പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ്യാ​പ​ക​മാ​യ​ത്.

പ​ല​ത​വ​ണ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി ചി​കി​ത്സ തേ​ടി​യി​ട്ടും പ​നി വി​ട്ടു​മാ​റാ​ത്ത​ത് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തു​ന്നു. ന​വ​ജാ​ത​ശി​ശു​ക്ക​ളി​ല​ട​ക്കം കു​ട്ടി​ക​ളി​ൽ വ്യ​ത്യ​സ്ത ല​ക്ഷ്യ​ങ്ങ​ളോ​ടെ പ​നി​യും തു​ട​ർ​ന്ന് ന്യു​മോ​ണി​യ​യും വ്യാ​പ​ക​മാ​യു​ണ്ട്.

ക​ടു​ത്ത ചൂ​ട്, വി​ട്ടു​മാ​റാ​ത്ത ചു​മ, ക​ടു​ത്ത തൊ​ണ്ട​വേ​ദ​ന, അ​സ​ഹ്യ​മാ​യ ത​ല​വേ​ദ​ന, ശ​രീ​ര​വേ​ദ​ന എ​ന്നി​ങ്ങ​നെ ചി​കു​ൻ ഗു​നി​യ​യു​ടെ എ​ല്ലാ ല​ക്ഷ​ണ​ങ്ങ​ളും പ​ല​ർ​ക്കും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. പ​നി​ബാ​ധി​ത​രാ​യ ചി​ല​ർ​ക്ക് ഛർ​ദി​യും വ​യ​റി​ള​ക്ക​വും ഉ​ണ്ട്.

പ​നി വി​ട്ടു​മാ​റാ​ത്ത​തി​നാ​ൽ എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി എ​ന്നി​വ​യാ​ണെ​ന്ന് ധ​രി​ച്ച് ഇ​തി​നു​ള്ള ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ ചെ​യ്യു​ന്ന​വ​രും കു​റ​വ​ല്ല. പ​നി വ​ന്ന് ചി​കി​ത്സി​ക്കു​ന്ന​തി​നി​ടെ ര​ക്ത​ത്തി​ലെ പ്ലേ​റ്റ്​​ലെ​റ്റു​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​തും ചി​ല​രി​ൽ കാ​ണു​ന്നു​ണ്ട്. കോ​വി​ഡ് വ​ന്നു​പോ​യ​വ​രി​ൽ ഇ​പ്പോ​ഴ​ത്തെ പ​നി വ​ല്ലാ​ത്ത അ​സ്വ​സ്ഥ​ത​യും ക്ഷീ​ണ​വും ത​ള​ർ​ച്ച​യും ഉ​ണ്ടാ​ക്കു​ന്നു.

പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ട​ക്കം ഈ ​മേ​ഖ​ല​യി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും എ​ത്തു​ന്ന രോ​ഗി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ​നി​യും അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളു​ടെ​യും ചി​കി​ത്സ​ക്ക് വ​രു​ന്ന​വ​രാ​ണ്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മാ​ത്രം ദി​വ​സ​വും 800 വ​രെ ആ​ളു​ക​ൾ പ​നി​ചി​കി​ത്സ​ക്ക് എ​ത്തു​ന്നു​ണ്ട്. പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ പ്ര​ത്യേ​ക പ​നി ക്ലി​നി​ക്കും തു​ട​ങ്ങി​യി​ട്ടു​ണ്ട്.

പടരുന്നത് വൈറൽ ഫിവർ -താലൂക്ക് ആശുപത്രി സൂപ്രണ്ട്

പുനലൂർ: ഇപ്പോൾ നാടൊട്ടുക്കും പടർന്നുപിടിക്കുന്നത് വൈറൽ ഫിവറാണെന്നും സമയത്തിന് ചികിത്സ തേടിയാൽ ആശങ്കപ്പെടേണ്ടതില്ലെന്നും പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ. ഓണത്തോടനുബന്ധിച്ച് കൂടുതൽ ജനസമ്പർക്കം ഉണ്ടായതും കോവിഡ് കുറഞ്ഞതും ഇതിന് കാരണം.

ഇപ്പോൾ പനി അനുഭവപ്പെടുന്നവരുടെ ശ്വാസോച്ഛ്വാസത്തിലൂടെ ഇത് മറ്റുള്ളവരിലേക്ക് പടരും. എലിപ്പനി യുടെ ലക്ഷണത്തോടെയാണ് ഇപ്പോഴത്തെ പനി അനുഭവപ്പെടുന്നത്. എന്നാൽ, എലിപ്പനി അല്ല. എലിപ്പനിയും െഡങ്കിപ്പനിയും വ്യാപകമായില്ലെങ്കിലും ഒറ്റപ്പെട്ട നിലയിലുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞതോടെ മറ്റ് വൈറസുകൾ പെട്ടെന്ന് മനുഷ്യനിലേക്ക് കടക്കുന്നു.

വൈറൽ പനി ചിലപ്പോൾ മൂന്ന് ആഴ്ചവരെ പലരിലും നിലനിൽക്കും. കോവിഡ് കാലത്ത് പനിപോലുള്ള പകർച്ചവ്യാധികൾക്ക് ഡോക്ടർമാർ മരുന്ന് നൽകുന്നതിൽ നിയന്ത്രണം പാലിച്ചിരുന്നു. ഇത് തുടരുന്നതിനാൽ വൈറൽ പനി ചികിത്സക്കും അത്യാവശ്യമരുന്നുകൾ മാത്രമേ നൽകുന്നുള്ളു.

ഇത് കാരണം പനി മാറുന്നതിന് ദിവസങ്ങളെടുക്കുന്നതാണ് നീണ്ടുനിൽക്കുന്നതിന് ഇടയാക്കുന്നത്. മുമ്പ് പനിയുടെ ഒരോ ലക്ഷണത്തിനും പ്രത്യേക മരുന്നുകൾ കുറിച്ചിരുന്നത് മാറി അത്യാവശ്യമരുന്നുകളും കുത്തിവെപ്പുകളും അവലംബിക്കുന്നതിനാൽ പതുക്കെയേ പനി കുറയുകയുള്ളൂ. മരുന്നിൽ ഇപ്പോഴത്തേതാണ് നല്ല രീതിയെന്നും സൂപ്രണ്ട് പറഞ്ഞു.

Tags:    
News Summary - viral fever is spreading now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.