ചൂടിനെ തടയാൻ 'ഓല' ഓട്ടോ; ഇത് വ്യത്യസ്തമായൊരു പരീക്ഷണം

പുനലൂർ: ചൂടിനെ പ്രതിരോധിക്കാന്‍ 'ഓല' വണ്ടിയെത്തി. വേനല്‍ ചൂട് ശക്തമായ സാഹചര്യത്തില്‍ പ്രതിരോധമാര്‍ഗ്ഗമായിട്ടാണ് പുത്തൻ പരീക്ഷണവുമായി ഓട്ടോറിക്ഷ ഡ്രൈവറെത്തിയത്. ചെമ്മന്തൂർ നാലാം നമ്പർ സ്റ്റാൻഡിൽ കേന്ദ്രീകരിച്ച് ഓട്ടം നടന്ന പുനലൂർ ചെമ്മന്തൂര്‍ സ്വദേശി ശശിയാണ് ഓട്ടോറിക്ഷയ്ക്ക് മുകളിൽ ഓല വച്ച് കെട്ടി സർവിസ് നടന്നത്.

പുനലൂര്‍ വില്ലേജ് ഓഫിസിലെ താല്‍ക്കാലിക ജീവനക്കാരാനായ ശശി ഉച്ചയ്ക്ക് ശേഷമാണ് പുനലൂരിലെ സ്റ്റാൻഡിൽ എത്തുക. അപ്പോഴേക്കും ചൂട് ഉച്ചസ്ഥായിയിലെത്തും. ചൂട് അസഹ്യമാകുമ്പോൾ ഡ്രൈവർക്കോ യാത്രക്കാർക്കോ വാഹനത്തിനുള്ളില്‍ യാത്ര ചെയ്യാൻ കഴിയാറില്ല. ഇതേ തുടർന്നാണ് ശശി തുമ്പോലകൾ വെട്ടി ഓട്ടോറിക്ഷയ്ക്ക് മുകളിൽ കെട്ടിവച്ചിരിക്കുന്നത്.

ഓല മുകളില്‍ ഉള്ളതിനാല്‍ തന്നെ ചൂട് പകുതിയോളം കുറയുമെന്ന് ഇദ്ദേഹം അനുഭവത്തിൽ നിന്ന് പറയുന്നു. ചൂട് വർധിച്ചാല്‍ അടുത്ത ദിവസങ്ങളിൽ ഓല മെടഞ്ഞ് അതിൽ വെള്ളവും നനച്ച് ഓടാനാണ് തീരുമാനം. മുന്‍കൊല്ലങ്ങളിലും സമാനമായ രീയിയില്‍ ശശി ഓട്ടോക്ക് മുകളിൽ ഓല വച്ച് കെട്ടിയിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കഠിനമായ ചൂടാണ് പുനലൂരിൽ അനുഭവപ്പെടുന്നത്. 39 ഡിഗ്രി ചൂട് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. 

Tags:    
News Summary - variety experiment with coconut leaf to prevent summer hot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.