പുനലൂർ: താലൂക്കാശുപത്രിയിലെ ജ്യോതിസ് ലാബ് (ഐ.സി.ടി.സി ലാബ്) പ്രവർത്തന മികവിൽ തുടർച്ചയായി മൂന്നാമതും സംസ്ഥാനത്ത് ഒന്നാംസ്ഥാനം നേടി. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയാണ് ലാബുകളുടെ മികവ് പരിശോധിച്ചത്. റിപ്പോർട്ടിങ്ങിലുള്ള കൃത്യത, മറ്റ് ഇതര പദ്ധതികളിലെ ഏകോപനം, എച്ച്.ഐ.വി അണുബാധിതരുടെ ടെസ്റ്റിങ് നിരക്ക്, പങ്കാളികളിലെ എച്ച്.ഐ.വി അണുബാധിതരിലെ ക്ഷയരോഗ നിർണയം, അമ്മയിൽനിന്ന് കുഞ്ഞിലേക്കുള്ള അണുബാധ തടയുന്നതിനുള്ള പ്രവർത്തനം തുടങ്ങിയ പത്തോളം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് എച്ച്.ഐ.വി ടെസ്റ്റിങ് സെൻററായ ജ്യോതിസിനെ തെരഞ്ഞെടുത്തത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു താലൂക്കാശുപത്രിയിലെ ജ്യോതിസ് ലാബിന് തുടർച്ചയായി ഒന്നാംസ്ഥാനം ലഭിക്കുന്നത്. ഡിസംബർ ഒന്നിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.