പുനലൂർ: ലോട്ടറി കച്ചവടക്കാരനിൽനിന്ന് ടിക്കറ്റുകളും പണവും തട്ടിയെടുത്ത് കടന്നയാളെ പുനലൂർ പൊലീസ് പിടികൂടി. കാര്യറ മേലെ വീട്ടിൽ സൈനുദ്ദീനെ(48)യാണ് സംഭവം നടന്ന് ഒരു മണിക്കൂറിനകം അറസ്റ്റ് ചെയ്തത്.
തമിഴ്നാട് സ്വദേശിയായ മാടസ്വാമിയിൽ (56) നിന്നാണ് സ്കൂട്ടറിൽ എത്തിയ ഇയാൾ പണം പിടിച്ചുപറിച്ചത്. ശനിയാഴ്ച വൈകീട്ട് ആറരയോടെ ഇളമ്പൽ സ്വാഗതം മുക്കിൽ ലോട്ടറി ടിക്കറ്റുമായി നടന്നുപോകുകയായിരുന്ന മാടസ്വാമിയുടെ അടുത്തേക്ക് സ്കൂട്ടർ നിർത്തി തിങ്കളാഴ്ചത്തെ ലോട്ടറി ഉണ്ടോ എന്ന് ഇയാൾ ചോദിച്ചു. മൂന്ന് ടിക്കറ്റ് നൽകാനും തെൻറ കൈയിൽ 500 രൂപയാണ് ചില്ലറ ഇെല്ലന്നും പറഞ്ഞു. മൂന്ന് ടിക്കറ്റുകൾ വാങ്ങിയ ഇയാൾ ലോട്ടറിക്കാരനെ ആക്രമിച്ച ശേഷം അയാളുടെ കൈയിലിരുന്ന പണവും എടുത്ത് സ്കൂട്ടർ ഓടിച്ചു പോയി. മാടസ്വാമി ഉടൻ തന്നെ വിവരം പുനലൂർ പൊലീസിൽ അറിയിച്ചു.
അടയാള വിവരങ്ങളും വാഹനത്തിെൻറ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാര്യറയിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്കൂട്ടർ കോടതിക്ക് കൈമാറി. എസ്.ഐ ശരത്ലാലിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ ഷിബു, രാജശേഖരൻ, സിവിൽ പൊലീസ് ഓഫിസർമാരായ അനൂപ്, രാഹുൽ എന്നിവരുൾപ്പെട്ട സംഘം വിവിധ ഭാഗങ്ങളിലായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കൃത്യം നടന്ന സ്ഥലം കുന്നിക്കോട് സ്റ്റേഷൻ പരിധിയിലായതിനാൽ പുനലൂർ ഡിവൈ.എസ്.പി ബി. വിനോദിെൻറ നിർദേശാനുസരണം തുടരന്വേഷണം കുന്നിക്കോട് പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.