കല്ലട ജലസേചന പദ്ധതിയുടെ വലതുകര കനാൽ തുറന്നപ്പോൾ
പുനലൂർ: സംസ്ഥാനെത്ത ഏറ്റവും വലിയ കാർഷിക ജലസേചന പദ്ധതിയായ കല്ലട ജലസേചന പദ്ധതിയുടെ കനാലുകൾ വഴി വേനൽക്കാല ജലവിതരണം പൂർണതോതിൽ ആരംഭിച്ചു. ഏറ്റവും കൂടുതൽ പ്രദേശത്ത് വെള്ളം എത്തുന്ന വലതുകര കനാൽ ചൊവ്വാഴ്ച തുറന്നു.
ഇതോടെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും കനാൽ കടന്നുപോകുന്ന പ്രദേശങ്ങളിൽ വെള്ളമെത്തുന്നത് കൃഷിക്കും കുടിവെള്ളത്തിനും ആളുകളുടെ പ്രാഥമിക ആവശ്യങ്ങൾക്കും സഹായകമാകും. കഴിഞ്ഞ 13 ന് കൊല്ലം ജില്ലയിൽമാത്രം വെള്ളം ലഭിക്കുന്ന ഇടതുകര കനാലിൽ വെള്ളം തുറന്നു. വലതുകര ഇന്നലെ രാവിലെ 60 സെന്റീമീറ്ററാണ് തുറന്നത്. ഇടതുകരയിൽ നേരത്തെ ഉണ്ടായിരുന്ന 60 സെൻറീമീറ്റർ 1.90 മീറ്ററായി ഉയർത്തി.
115.82 മീറ്റർ സംഭരണ ശേഷിയുള്ള തെന്മല പരപ്പാർ ഡാമിൽ ഇന്നലെ രാവിലെ 113. 06 മീറ്റർ വെള്ളമുണ്ട്. ഡാമിനോട് അനുബന്ധിച്ചുള്ള 15 മെഗാവാട്ട് വൈദ്യുതി ഉൽപാദനമുള്ള രണ്ടു ജനറേറ്ററുകളും പീക്ക് സമയത്ത് വൈദ്യുതി ഉൽപാദനം നടത്തുണ്ട്.
ഡാം ഷട്ടറുകൾ വഴിയും വൈദ്യുതി ഉത്പാദന ശേഷവും പുറത്തേക്ക് ഒഴുക്കുന്ന വെള്ളം ഒറ്റക്കൽ തടയണയിൽ തടഞ്ഞുനിർത്തിയാണ് കനാലുകളിലൂടെ ഒഴുക്കുന്നത്. വരൾച്ച കൂടുന്നതനുസരിച്ച് കനാലുകൾ വഴി കൂടുതൽ ജലം ഒഴുക്കുമെന്ന് കെ.ഐ.പി അസി.എക്സി. എൻജിനീയർ മണിലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.