ദേശീയപാതയിൽ ഉറുകുന്ന് ബഥേൽ ജങ്ഷനിൽ ചരക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടം
പുനലൂർ: പാതയോരത്തേക്ക് ചരക്കുലോറി ഇടിച്ചുകയറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട് ആലംകുളം സ്വദേശി പനീർശെൽവമിനാണ് (52) പരിക്ക്. പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത 208ൽ ഉറുകുന്ന് ബഥേൽ ജങ്ഷന് സമീപം ചൊവ്വാഴ്ച പുലർച്ചയായിരുന്നു അപകടം.
ഇറക്കവും കൊടുംവളവുമായ ഈ ഭാഗത്ത് പാതയിലെ വഴുവഴുപ്പ് കാരണം ലോറി നിയന്ത്രണം വിട്ട് വശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഒരു കിലോമീറ്ററോളം വരുന്ന ഇറക്കത്ത് ഡീസൽ ലാഭിക്കാൻ വാഹനങ്ങൾ ന്യൂട്രൽ ഗിയറിൽ വരുന്നതാണ് മിക്കപ്പോഴും അപകടങ്ങൾക്കിടയാക്കുന്നത്.
കൂടാതെ ടാറിങ്ങിലെ അപാകതമൂലം മഴയായാൽ ഈ ഭാഗത്ത് തെന്നൽ അനുഭവപ്പെടുന്നതും അപകടത്തിനിടയാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.