പുനലൂർ സബ്​ സ്​​േറ്റഷനിലുണ്ടായ തീപിടിത്തം

പുനലൂർ സബ്​ സ്​റ്റേഷനിൽ തീപിടിത്തം; വൻനാശം ഒഴിവായി

പുനലൂർ: പുനലൂർ 110 കെ.വി സബ് സ്​റ്റേഷനിൽ തീപിടിത്തം. ഉടൻ തീ കെടുത്തിയതിനാൽ വലിയ നഷ്​ടം ഒഴിവായി. കഴിഞ്ഞ ദിവസം വൈകുന്നേരത്താണ് പ്രൊട്ടക്​ഷൻ ട്രാൻസ്ഫോർമറിന് തീ പിടിച്ചത്.

കുണ്ടറ- പുനലൂർ മൂന്ന്​ ഫീഡറുകളിൽ ഒന്നിനാണ് തീ പിടിച്ചത്. സ്ബ് സ്​റ്റേഷൻ ജീവനക്കാർ തീയും പുകയും ഉയരുന്നത് തുടക്കത്തിൽതന്നെ കണ്ടെത്തി. സീനിയർ ഫയർമാൻ എസ്.ആർ. മുരളീധര​െൻറ നേതൃത്വത്തിലുള്ള സംഘമെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ച് തീ കെടുത്തി.

കുറഞ്ഞത് ഒരു ലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു. കൊട്ടാരക്കര ഫീഡറിലേക്ക് സ​െപ്ലെ മാറ്റിക്കൊടുത്തതിനാൽ പുനലൂർ മേഖലയിൽ വൈദ്യുതി തടസ്സം ഒഴിവാക്കാനായി.

Tags:    
News Summary - Fire at Punalur substation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.