മദ്യപിച്ച് ബസ് ഓടിച്ച് അപകടം ഉണ്ടാക്കിയതിന് പുനലൂർ
പൊലീസിന്റെ പിടിയിലായ ഡ്രൈവർ
പുനലൂർ: മദ്യപിച്ച് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് ഓടിച്ച് അപകടം സൃഷ്ടിച്ച ഡ്രൈവറെ പുനലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ കാരണം ദീർഘദൂര യാത്രക്കാർ രണ്ടു മണിക്കൂറോളം ബുദ്ധിമുട്ടി.
ചൊവ്വാഴ്ച വൈകീട്ട് ആറോടെ പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപമായിരുന്നു സംഭവം. കൊല്ലത്തുനിന്ന് വേളാങ്കണ്ണിക്ക് വന്ന ചെങ്കോട്ട ഡിപ്പോയിലെ ബസാണ് അപകടം ഉണ്ടാക്കിയത്. ഡിപ്പോയിലെത്തിയ ബസ് തിരികെ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടെ തെന്മല ഭാഗത്ത് നിന്നും മരുന്നുമായി എത്തിയ വാനിൽ ഇടിച്ചു.
പൊലീസെത്തി പരിശോധന നടത്തിപ്പോഴാണ് ഡ്രൈവർ മധുര സെല്ലൂര്‍ പൂന്ന്തമ്മാള് നഗറില്‍ ഡോർ നമ്പർ 24 ൽ വടിവേല്‍ ഗാന്ധി മദ്യപിച്ചതായി മനസ്സിലായത്. തുടർന്ന് കേസെടുത്ത ശേഷം കണ്ടക്ടറുടെ ജാമ്യത്തിൽ കണ്ടക്ടറെയും ഡ്രൈവറെയും രാത്രി എട്ടോടെ മടക്കി അയച്ചു. മടക്കയാത്രയിൽ ബസിന്റെ കണ്ടക്ടറാണ് വാഹനം ഓടിച്ചത്. ബസിൽ ഉണ്ടായിരുന്ന 25 ഓളം ദീർഘദൂര യാത്രക്കാർ രണ്ടു മണിക്കൂറോളം ബുദ്ധിമുട്ടുകയും പ്രതിഷേധിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.