വെട്ടിപ്പുഴത്തോട്ടിൽ മാലിന്യം കെട്ടിനിൽക്കുന്ന നിലയിൽ
പുനലൂർ: പുനലൂർ പട്ടണമധ്യത്തിലൂടെ ഒഴുകി കല്ലടയാറ്റിൽ ചേരുന്ന വെട്ടിപ്പുഴ തോട്ടിൽ മാലിന്യം കെട്ടിനിന്ന് ദുർഗന്ധം പരത്തുന്നു.
അടുത്തിടെ നഗരസഭയുടെ നേതൃത്വത്തിൽ തോട് വൃത്തിയാക്കി ശുദ്ധജലം ഒഴുകാൻ നടപടിയെടുത്തിരുന്നു. എന്നാൽ തോട്ടിൽ മാലിന്യം തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കാൻ കഴിയാതെ വന്നതോടെ മത്സ്യ-മാംസാവശിഷ്ടം ഉൾപ്പെടെ തോട്ടിൽ തള്ളുന്നത് തുടരുകയാണ്. വരൾച്ച കടുത്ത് വെള്ളം കുറഞ്ഞതോടെ മാലിന്യം തോട്ടിൽ കെട്ടിനിലക്കുന്നതാണ് പരിസരവാസികൾക്ക് ബുദ്ധിമുട്ടാകുന്നത്.
പട്ടണത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ഭാഗത്തും വെട്ടിപ്പുഴ എം.എൽ.എ റോഡ് ഭാഗത്തും ദുർഗന്ധം കാരണം മൂക്ക് പൊത്താതെ നടക്കാനാകുന്നില്ല. ആശുപത്രി ഉൾപ്പടെ നിരവധി സ്ഥാപനങ്ങളും കടകളും ഈ ഭാഗത്തുണ്ട്.
തോടിന്റെ ഇരുവശവും കാടുമൂടിക്കിടക്കുന്നത് ത് മാലിന്യം തള്ളുന്നതിന് സഹായമാണ്. തോടിന്റെ പരിസരത്തെ പല സ്ഥാപനങ്ങളിലെയും മലിനജലവും മറ്റ് മാലിന്യങ്ങളേൃ തോട്ടിലേക്കാണ് തള്ളുന്നത്. തോട്ടിലെ വെള്ളം തൊട്ടുതാഴെ കല്ലടയാറ്റിലാണ് ഒഴുകിയെത്തുന്നത്. ജലഅതോറിറ്റിയുടെ പുനലൂർ കുടിവെള്ളപദ്ധതിക്കും ജപ്പാൻ കുടിവെള്ളപദ്ധതിക്കും ആവശ്യമായ കുടിവെള്ളം ശേഖരിക്കുന്നത് ഇവിടെ നിന്നാണ്. വേനൽമഴയാകുമ്പോൾ തോട്ടിൽ കെട്ടിക്കിടക്കുന്ന മുഴുവൻ മാലിന്യവും ആറ്റിലെത്തുന്നത് കുടിവെള്ളം മലിനമാകുന്നതിനും കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.