ബിജു കെ. തോമസ്, കെ.ജി. തോമസ്, എ.ആർ. പ്രേംരാജ്, ജയിംസ്​

കിഴക്കൻമേഖലക്ക് അഭിമാനമായി മൂന്ന് അധ്യാപകർക്ക്​ അവാർഡ്

പുനലൂർ: അടുത്തടുത്ത മൂന്ന്​ സ്കൂളിലെ പ്രഥമാധ്യാപകരായ മൂന്ന് പേർക്ക് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചത് കിഴക്കൻമേഖലക്ക് അഭിമാനമായി. കൊല്ലം ജില്ലയിൽ ലഭിച്ച നാലിൽ മൂന്ന് അവാർഡുകളും ആദ്യമായി ഇക്കുറി കിഴക്കൻ മേഖലയിൽ ലഭിച്ചെന്ന പ്രത്യേകതയുമുണ്ട്.

പ്രൈമറി വിഭാഗത്തിൽ പുനലൂർ വി.ഒ.യു.പി.എസിലെ പ്രഥമാധ്യാപകൻ ബിജു കെ. തോമസ്, ഹൈസ്കൂൾ വിഭാഗത്തിൽ കരവാളൂർ എ.എം.എച്ച്.എസിലെ കെ.ജി. തോമസ്, വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ വാളക്കോട് എൻ.എസ്.വി വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എ.ആർ. പ്രേംരാജ് എന്നിവരാണ് അവാർഡിന് അർഹരായത്.

പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം

പുനലൂർ: വി.എച്ച്.എസ്.ഇ വിഭാഗത്തിൽ കൊല്ലംേമഖലയിൽനിന്ന് അധ്യാപക അവാർഡ് നേടിയ കരുനാഗപ്പള്ളി ദർശനത്തിൽ എ.ആർ. പ്രേംരാജിന് പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്.

2001ൽ വാളക്കോട് എൻ.എസ്.വി വി.എച്ച്.എസ്.എസിൽ അധ്യാപകനായി. 2002ൽ സ്കൂളിൽ എൻ.എസ്.എസിെൻറ ആദ്യ പ്രോഗ്രാം ഓഫിസർ ആയി മൂന്നുവർഷം പ്രവർത്തിച്ചു. ഈ സമയം നിരവധി മെഡിക്കൽ ക്യാമ്പുകൾ, വിദ്യാഭ്യാസപ്രവർത്തനങ്ങൾ, സൂനാമി ക്യാമ്പ്, ഗ്രേസിങ് ബ്ലോക്ക് എൽ.പി.എസിന് ക്യാമ്പിെൻറ ഭാഗമായി ഗ്രൗണ്ട് നിർമാണം എന്നിങ്ങ​െനെ നിരവധി പ്രവർത്തനങ്ങൾ നടത്തി.

2009 മുതൽ വീണ്ടും പ്രോഗ്രാം ഓഫിസർ ഗോകുലം, മെഡിസിറ്റി ഇവരുമായി ചേർന്ന് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിന് നിരവധി പ്രവർത്തനങ്ങൾ, സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനം എന്നിവ നടത്തി.വി.എച്ച്.സിയുടെ പല സംസ്ഥാന തല പ്രോഗ്രാമുകൾക്കും പ്രധാന ചുമതലകൾ വഹിച്ചു. ഗ്രേഡിങ് സംവിധാനത്തി​െൻറ തുടക്കത്തിൽ അതിനുള്ള സോഴ്സ് ബുക്ക് നിർമാണം, സ്​റ്റേറ്റ്‌ റിസോഴ്സ് പേഴ്സൻ എന്നീ ചുമതലകൾ വഹിച്ചു.ഇപ്പോൾ ഡയറക്ടറേറ്റ് തലത്തിൽ യൂ ട്യൂബ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. ഭാര്യ: രശ്മി (ഹയർ സെക്കൻഡറി അധ്യാപിക). മക്കൾ: ദേവദത്ത്. (ഡിഗ്രി വിദ്യാർഥി), കാർത്തിക(പ്ലസ്‌ ടു).

അംഗീകാരം പഠനം ആയാസരഹിതമാക്കിയതിന്​

പുനലൂർ: വി.ഒ.യു.പി.എസിൽ നടപ്പാക്കിയ പ്രധാന പ്രവര്‍ത്തനങ്ങളാണ് ബിജു കെ. തോമസിനെ അവാർഡിന് അർഹനാക്കിയത്. 'എ​െൻറ കുട്ടി' എന്ന പഠനപുരോഗതി രേഖ തയാറാക്കി. ക്ലാസ്​ ടീച്ചേഴ്‌സ് ഡയറിയിലൂടെ ക്ലാസ്​ റൂം പഠന പ്രവര്‍ത്തനങ്ങള്‍ ക്രമീകൃതവും സമയബന്ധിതമായും നടക്കുന്നുവെന്നുറപ്പാക്കി. വ്യക്തിഗത പി.ടി.എ, പാഠപുസ്തകരഹിത ഡിജിറ്റല്‍ വിദ്യാലയം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ ഭാഗമായി യൂ.പി സ്‌കൂളുകള്‍ക്ക് ലാപ്‌ടോപ്, പ്രൊജക്ടര്‍ എന്നിവ നല്‍കിയ പദ്ധതിയിലൂടെ സ്‌കൂളിന് രണ്ടു പ്രൊജക്ടറും മൂന്ന് ലാപ്‌ടോപ്പും ലഭിച്ചു.

സംസ്ഥാനതലത്തിൽ മികച്ച പി.ടി.എക്കുള്ള രണ്ടാം സ്ഥാനം ഈ സ്കൂളിന് ലഭിച്ചിരുന്നു. മികച്ച ബഹിരാകാശ വാരാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഐ.എസ്.ആര്‍.ഒയുടെ അവാര്‍ഡ് ലഭിച്ചു. സര്‍വശിക്ഷ അഭിയാന്‍ സംഘടിപ്പിച്ച രണ്ട് ദേശീയതല സെമിനാറുകളിലായി മൂന്ന് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുവാന്‍ അവസരം ലഭിച്ചു. കൃഷി വകുപ്പില്‍ നിന്നും മികച്ച പച്ചക്കറി തോട്ടത്തിനുള്ള പുരസ്‌കാരം, മാര്‍ത്തോമ്മ കോര്‍പറേറ്റ് മാനേജ്‌മെൻറിലെ മികച്ച യു.പി. സ്‌കൂളായി തുടര്‍ച്ചയായി ഒമ്പത് തവണ തെരഞ്ഞെടുത്തു. പെന്‍ഷനേഴ്‌സ് അസോസിയേഷ​െൻറ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ഈ സ്കൂളിന് ലഭിച്ചു.

വാളകം സ്വദേശിയാണ് ബിജു. 1998ല്‍ സര്‍വിസില്‍ പ്രവേശിച്ചു. വിവിധ സ്കൂളുകളിൽ സേവനം അനുഷ്ഠിച്ചു. 2003ല്‍ പ്രഥമാധ്യാപകനായി ചുമതലയേറ്റു. 2008ൽ പുനലൂർ വി.ഒ.യു.പി.എസിൽ ചുമതലയേറ്റു. ഭാര്യ: ഷീലു ജോയി(പ്രധാനാധ്യാപിക, ബഥേല്‍ എം.ടി.എല്‍.പി.എസ്, കുളക്കട).മക്കള്‍: തോംസണ്‍ ബി. മാമൂട്ടില്‍, ഹന്ന ബി. മാമൂട്ടില്‍

സ്കൂളി​െന കൈപിടിച്ചുയർത്തിയ മികവ്​

പുനലൂർ: ക​ര​വാ​ളൂ​ർ എ.​എം.​എം എ​ച്ച്.​എ​സി​ൽ ജോ​ലി ഏ​റ്റെ​ടു​ത്ത​ശേ​ഷം ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ ന​ട​പ്പാ​ക്കി​യ പ്ര​വ​ർ​ത്ത​ന​ത്തി​െൻറ ഫ​ല​മാ​ണ് കൊ​ട്ടാ​ര​ക്ക​ര പ​ന​വേ​ലി ക​ല​ങ്ങു​വി​ള​യി​ൽ കെ.​ജി. തോ​മ​സി​ന് ല​ഭി​ച്ച അ​ധ്യാ​പ​ക പു​ര​സ്കാ​രം.

തി​രു​വ​ല്ല എ​സ്.​സി.​എ​സ്.​എ​ച്ച്.​എ​സി​ൽ നി​ന്നാ​ണ് സേ​വ​നം തു​ട​ങ്ങി​യ​ത്. ക്ലാ​സ് മോ​ണി​ട്ട​റി​ങ്, ജ​ന​റ​ൽ ക്വി​സ് മ​ത്സ​രം, സ്കൂ​ൾ കൗ​ൺ​സ​ലി​ങ്, അ​മ്മ​വാ​യ​ന, ക​ലാ​ഗ്രാ​മം, മെ​ൻ​റ​ൽ മാ​ത്സ്, മൈ​ഡി​യ​ർ ഇം​ഗ്ലീ​ഷ്, ല​ഹ​രി​ര​ഹി​ത കാ​മ്പ​സ് എ​ന്നി​വ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. സ്കൂ​ളി​െ​ൻ​റ ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും ഇ​ദ്ദേ​ഹം ന​ട​ത്തി​യ ക​ഠി​ന​പ​രി​ശ്ര​മം ശ്ര​ദ്ധേ​യ​മാ​ണ്.

ഭാ​ര്യ: ലി​ജി​സൂ​സ​ൻ ജോ​ൺ (പ്ര​ധാ​നാ​ധ്യാ​പി​ക സെ​ൻ​റ് ജോ​ൺ​സ് യു.​പി.​എ​സ് ഉ​ള​നാ​ട്). മ​ക്ക​ൾ: ശി​ൽ​പ സൂ​സ​ൻ തോ​മ​സ് (ബി.​ഡി.​എ​സ് വി​ദ്യാ​ർ​ഥി), സാ​ന്ദ്ര മ​റി​യം തോ​മ​സ് (പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി.)

അർഹതക്കുള്ള അംഗീകാരം

കുണ്ടറ: ക്ലാസ്​ മുറിയിലും കലോത്സവവേദിയിലും കായികമുറ്റത്തും കളിയരങ്ങിലും എവിടെയും ഓടിനടക്കുന്ന ജയിംസിന്​ സംസ്​ഥാന അധ്യാപക അവാർഡ് ലഭിക്കുമ്പോൾ അത് അർഹതയുടെ അംഗീകാരമാകുന്നു.കുണ്ടറ കിഴക്കേകല്ലട ചിറ്റുമല സി.വി.കെ.എം ഹയർ സെക്കൻഡറി സ്​കൂളിലെ സംസ്​കൃത അധ്യാപകനാണ് ജെയിംസ്​.

കോവിഡ് കാലത്ത് സർക്കാർ ഓൺലൈൻ പഠന സൗകര്യമൊരുക്കിയപ്പോൾ ഇദ്ദേഹം വിക്ടേഴ്സ്​ ചാനലിലും താരമായി. സ്​കൂളിലും വിദ്യാഭ്യാസ ഉപജില്ലയിലും നടക്കുന്ന പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ എപ്പോഴും സജീവ സാന്നിധ്യമാണ്.കുണ്ടറ പെരുമ്പുഴ തുണ്ടുവിള പുത്തൻവീട്ടിൽ സി. ഡാനിയേലിെൻറയും മേരിയുടെയും മകനാണ്. ഭാര്യ: ജിബിമോൾ വർഗീസ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.