ആ​ര്യ​ങ്കാ​വ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം കാ​ടു​മൂ​ടി​യ​നി​ല​യി​ൽ

കാടുമൂടി ആര്യങ്കാവ് റെയിൽവേ സ്റ്റേഷൻ പരിസരം

പുനലൂർ: ആര്യങ്കാവ് റെയിൽവേ സ്റ്റേഷൻ പരിസരം കാടുകയറി പാമ്പുകളുടെ താവളമായത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. മണ്ഡലകാലം ആരംഭിച്ചതോടെ തമിഴ്നാട്ടിൽനിന്ന് നിരവധി ഭക്തർ ആര്യങ്കാവിൽ ട്രെയിൻ മാർഗം എത്തുന്നുണ്ട്. അല്ലാതെയും നിരവധി യാത്രക്കാർ ഈ സ്റ്റേഷൻ വഴി വന്നുപോകുന്നുണ്ട്.

മുൾചെടികളടക്കം പ്ലാറ്റ്ഫോമിലേക്ക് പടർന്നനിലയിലാണ്. തൊട്ടടുത്ത് വനമായതിനാൽ രാജവെമ്പാല അടക്കം വിഷപ്പാമ്പുകൾ ഇവിടെ ധാരാളമുണ്ടെന്ന് നാട്ടുകാർ പറയുന്നു. പലപ്പോഴും യാത്രക്കാർ പാമ്പുകളെ കണ്ടിട്ടുമുണ്ട്. അടിയന്തരമായി കാട് നീക്കി യാത്രക്കാർക്ക് സുരക്ഷ ഒരുക്കാൻ റെയിൽവേ അധികൃതർ തയാറാകണമെന്നാണ് ആവശ്യം. 

Tags:    
News Summary - Aryankav Railway Station-not cleaned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.